12768258_1092942920749915_6398567115008872878_o

Switzerland സ്വിറ്റ്സർലാന്റ്

സ്വിറ്റ്സർലാന്റ്:

 

ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലം. ടൂറിസത്തിന്റെ അങ്ങേയറ്റം, അതാണ്‌ സ്വിറ്റ്സർലാന്റ്. 
ടൂറിസത്തിന്റെ അതിപ്രസരം ഉണ്ടെങ്കിലും പോവാതിരിക്കാൻ മാത്രം അതൊരു കാരണം അല്ല. 
ഞങ്ങൾ മൂന്നു ദിവസം ആണ് ഇവിടെ ചിലവഴിച്ചത്. സ്വിറ്റ്സർലാന്റ് ഞാൻ കണ്ടയിടത്തോളം പല രീതിയിൽ സമീപിക്കാം [എല്ലാവര്ക്കും അതൊരു option അല്ല എന്ന് മനസിലാക്കുന്നു]. എല്ലാ പ്രധാന സ്ഥലങ്ങളും കാണാൻ ആണെങ്കിൽ അങ്ങനെ, അല്ല, ഒരു സ്ഥലത്ത് തന്നെ relaxed ആയി കുറച്ചു ദിവസം താമസിക്കാൻ ആണെങ്കിൽ അങ്ങനെ, Backpack travel ആണെങ്കിൽ ആ രീതിയിൽ, Hiking ആണെങ്കിൽ അതും ഉണ്ട് – ഏതു രീതിയിലുള്ള യാത്രക്കും ഇവിടെ സാദ്ധ്യതകൾ അനന്തമാണ്‌. 
എന്റെ അഭിപ്രായത്തിൽ ഇവിടെ രണ്ടു പ്രാവശ്യം പോകണം. ഒന്ന് – ഏകദേശം നല്ല മഞ്ഞു കാലത്ത്, പിന്നെ നല്ല വേനൽ കാലത്ത്. സ്വിറ്റ്സർലാന്റ് രണ്ടു രീതിയിലും കാണുമ്പോഴാണ് സ്ഥലങ്ങൾ എത്ര മാത്രം ഗംഭീരമാണെന്ന് മനസിലാക്കാൻ കഴിയുന്നത്‌. ഞങ്ങൾ മഞ്ഞു കാലം കഴിഞ്ഞ ഉടനെയാണ് [ഏപ്രിൽ ] പോയത്, എങ്കിലും high altitude കാരണം മിക്ക സ്ഥലത്തും മഞ്ഞു പുതഞ്ഞു കിടക്കുകയായിരുന്നു. Skiing നു പറ്റിയ സീസൺ, ഒരു പാട് സ്കീ റിസോര്ടുകൾ ആവരുടെ തിരക്കിലാണ്. Skiing plan ഉണ്ടെങ്കിൽ മുന്കൂട്ടി ബുക്ക്‌ ചെയ്‌താൽ എളുപ്പമായിരിക്കും എന്ന് തോന്നുന്നു.

നല്ല വേനല്ക്കാലത്ത് പറ്റുമെങ്കിൽ ഒന്നു കൂടി പോകണം എന്നാഗ്രഹമുണ്ട്.

ഞങ്ങളുടെ യാത്രാ പ്ലാൻ: Netherlands ഇൽ നിന്ന് രാവിലെ പുറപെട്ടു. ഏകദേശം 800 KMs ആണ് ദൂരം. 
Rhine Water Falls വഴിയിൽ കണ്ടു, വൈകീട്ട് Zurichഎത്തി, സിറ്റി നടന്നു കണ്ടു. 
അവിടെ താമസിച്ചു. അടുത്ത ദിവസം Lucerne Town ഇൽ കറങ്ങി [Zurich to Lucerne – about 60KMs]
പ്രസിദ്ധമായ Lion Monument [The dying Lion of Lucerne] ഇവിടെയാണ്‌.

തുടർന്ന് Engelberg ഇൽ എത്തി [Lucerne to Engelberg is about 40 KMs]. 
ഇവിടെ നിന്ന് കേബിൾ കാർ വഴി Mount Titlis സന്ദർശിച്ചു. 

Engelberg ഇൽ തന്നെ താമസിച്ചു. 
അടുത്ത ദിവസം രാവിലെ Grindelwald ലക്ഷ്യമാക്കി യാത്ര തുടർന്നു [Engelberg to Grindelwald is about 110 KMs]. 
Grindelwald ഒരു ചെറിയ ടൌൺ ആണ്. Jungfraujoch കൊടുമുടി [Known as Top of Europe] ആണ് ലക്ഷ്യം. Grindelwald നിന്നും ട്രെയിനിൽ ആണ് പോവേണ്ടത്. 

Jungfraujoch [3,466 meters] ആൽപ്സ് പാർവത നിരയിലെ ഒരു അതിമനോഹരമായ കൊടുമുടി ആണ്. Mountain Train ആണ് മുകളിലേക്കുള്ള ഏകവഴി. കുറച്ചു expensive ആണെങ്കിലും ആ യാത്ര ഒരു അവിസ്മരണീയമായ അനുഭവം തന്നെ ആണ്. വര്ഷങ്ങള്ക്ക് മുമ്പ് അത്തരം ഒരു പാത യഥാര്ത്യമാക്കാനുള്ള ഒരു ചങ്കുറപ്പ് – സമ്മതിക്കണം. Jungfraujoch mountain railway വളരെ സങ്കീർണമായ ഒരു സിസ്റ്റം ആണ്. 2000 അടിയിൽ തുടങ്ങി 11000 അടി ഉയരത്തിലാണ് യാത്ര അവസാനിക്കുന്നത്‌. 

ഒട്ടു മുക്കാലും തുരങ്കങ്ങലിളൂടെ ആണ് യാത്ര. മുകളിൽ എത്തിയാൽ മഞ്ഞു പുതഞ്ഞു നില്കുന്ന ആൽപ്സ് മതിയാവോളം കാണാം. ചെറിയ ഫുഡ്‌ stalls ഉണ്ട്. സന്ദർശകരിൽ നല്ല ശതമാനം ഇന്ത്യക്കാരും ചൈനക്കാരും ആണ്. ഒട്ടനവധി ഇന്ത്യൻ സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്ന ഒരു രാജ്യം കൂടിയാണ് ഇത്. 
Jungfraujoch കണ്ടതിനു ശേഷം, ഒരു വൈകുന്നേരം Interlaken എന്ന ചെറിയ ഒരു ടൌണിൽ എത്തി, കുറച്ചു നേരം അവിടെ കറങ്ങി മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ടൌൺ. താമസിക്കാൻ ഇതും ഒരു നല്ല സ്ഥലമാണ്‌.

ഞങ്ങളുടെ യാത്ര പിന്നീട് Luxembourg ലേക്ക് ആയിരുന്നു. അതിനെക്കുറിച്ച് പിന്നീടു പറയാം.

 

 

മറ്റു സ്ഥലങ്ങലെപോലെ സ്വിറ്റ്സർലാന്റ്റിലും നല്ലതും അല്ലാത്തതും ആയ ഒരുപാടു കാര്യങ്ങൾ ഉണ്ട്.

1. വളരെ Expensive ആയ സ്ഥലം. ടൂറിസത്തിന്റെ അതിപ്രസരം ഏതു മേഖലയിലും കാണാം. ഭക്ഷണം മുതൽ എല്ലാം ചെലവേറിയതാണ്ണ്.
Nothing is cheap . 
2. തിരക്ക് / Crowd : അറിയപ്പെടുന്ന ഒരു വിധം എല്ലാ സ്ഥലത്തും നല്ല തിരക്ക് അനുഭവപ്പെടും. സീസൺ ആണെങ്ങിൽ പറയുകയേ വേണ്ട. 
3. മുകളിൽ പറഞ്ഞത് പോലെ, പോകാതിരിക്കാൻ അതൊരു കാരണം അല്ല. സ്ഥലങ്ങൾ അതി മനോഹരം. Mountain Landscapes filled with Lakes – പലരും പറയുന്നതു പോലെ “Once in a lifetime experience”
4. പല തരം chocolates ടേസ്റ്റ് ചെയ്യാൻ മറക്കരുത്. 
5. പറ്റുന്നത്ര നേരത്തെ ബുക്ക്‌ ചെയ്‌താൽ പൈസ ലഭിക്കാം. 
6. Strict Rules. നിയമങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രധിക്ക്ക്കുക. 
7. പൊക്കറ്റടി, ബാഗ്‌ മോഷണം – ശ്രദ്ധിക്കുക. വിലയേറിയ സാധനങ്ങളും പാസ്പോർട്ട്‌ മുതലായവയും ബാഗിൽ അകത്തുള്ള പോക്കറ്റിൽ സൂക്ഷിക്കുക. 
8. Backpack travel ആണെങ്ങിൽ ചെറിയ ഗ്രാമങ്ങൾ തിരഞ്ഞെടുക്കുന്നത് ചിലവും തിരക്കും കുറക്കാനും പ്രകൃതിഭംഗി ഒന്നു കൂടി മികച്ച രീതിയിൽ കാണാനും സഹായിക്കും. 
9. ഇന്ത്യയിൽ നിന്നു വരുന്ന ടൂർ കമ്പനികൾ മിക്കതും എല്ലാ സ്ഥലങ്ങളിലും പോകുന്നുണ്ട്, പക്ഷേ മിക്കയിടത്തും വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുകയുള്ളൂ. നല്ലവണ്ണം റിസർച്ച് ചെയ്തതിനു ശേഷം മാത്രം ബുക്ക്‌ ചെയ്യുക. 
10. ഏകദേശം ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഏറ്റവും തിരക്കുള്ള സമയം [വേനൽ കാലം. എങ്കിലും മലമുകളിൽ മഞ്ഞു പുതപ്പു കാണാം ]. ഡിസംബർ മുതൽ മാർച്ച്‌ പകുതി വരെ കനത്ത മഞ്ഞു കാലം ആണ്. ഈ സമയം പോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത് [Unless you have skiing plans ]
11. സെപ്റ്റംബർ അവസാനം, ഒക്ടോബർ ആദ്യം പല ഗ്രാമങ്ങളിലും മുന്തിരി വിളവെടുപ്പ് സമയമാണ് – താല്പര്യം ഉണ്ടെങ്കിൽ അതും ഉള്പെടുതാം. 
12. ഡൽഹിയിൽ നിന്നും ബോംബെ യിൽ നിന്നും ഡയറക്റ്റ് flights ഉണ്ട്. Zürich ആണ് പ്രധാന എയർപോർട്ട്. 
13. കൂടുതൽ യാത്ര ചെയ്യാൻ പ്ലാൻ ഉള്ളവര്ക്ക് സ്വിസ് പാസ്‌ പോലെയുള്ള ടിക്കെടുകൾ എടുത്താൽ സമയവും പൈസയും ലഭിക്കാം 
14. പറ്റുമെങ്കിൽ കൺട്രി സൈഡ് ട്രെയിൻ യാത്രകൾ ചെയ്യുക. സ്വിസ് landscape ന്റെ യഥാർത്ഥ ഭംഗി അനുഭവിച്ചറിയാൻ അതിലും നല്ലൊരു മാർഗം ഇല്ല. 
15. ലൈവ് വെബ്‌ ക്യാമറകൾ ഓൺലൈനിൽ കാണാം.
16. ഒരു നല്ല Sun Glass നിർബന്ധമായും കരുതുക. 
ഇല്ലെങ്കിൽ മഞ്ഞു പുതഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ പ്രകാശം കൂടുതലുള്ളതിനാൽ കണ്ണുകൾക്ക്‌ നല്ല ആയാസം അനുഭവപ്പെടും. 
17. Interlaken: പാരാ ഗ്ലൈടിംഗ്, ഹൈകിംഗ്, വൈൻ ടേസ്റ്റ് ചെയ്യാനുള്ള യാത്രകൾ മുതലായവയ്ക്ക് ഇതൊരു നല്ല Starting point ആണ്. അതിനനുസരിച്ച് കൂടുതൽ സമയം പ്ലാൻ ചെയ്യാൻ മറക്കരുത്. 
18. Geneva, Bern, Matterhorn, Mount Pilatus തുടങ്ങി ഒരുപാടു സ്ഥലങ്ങൾ പോയിട്ടില്ലതതിനാൽ കൂടുതൽ വിവരങ്ങൾ ഉൾപെടുത്താൻ പറ്റിയിട്ടില്ല. സാഹചര്യം കിട്ടിയാൽ പിന്നീട് എഴുതാം.

കുറച്ചു photos കൂടി ഇടുന്നു, ഞാൻ പറഞ്ഞത് പോലെ ഇത് മഞ്ഞു കാലത്തെ സ്വിസ് ആണ്. വേനൽ കാലത്തെ സ്വിസ് ഇതിൽ നിന്നും ഒരു പാട് വ്യത്യസ്തമാണ്. ഒരു പക്ഷെ കണ്ണുകൾക്ക്‌ കൂടുതൽ കുളിർമ വേനൽക്കാലത്തെ കാഴ്ചകൾ ആയിരിക്കും. 
പോകാൻ പറ്റിയാൽ ഒരു കുറിപ്പ് പിന്നീട് എഴുതാം.

Leave a Reply

Your email address will not be published. Required fields are marked *