13131003_1140223022688571_6592696590087775274_o

Saint Petersburg and Moscow, Russia Day 4 and 5

Saint Petersburg Day 4 and 5

നാലും അഞ്ചും ദിവസം [May 3 & May 4].

നാലാം ദിവസം കാര്യമായി പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയോടു കൂടി കറങ്ങാൻ ഇറങ്ങി.

നേരെ സെന്റ്‌ ഐസകക്സ് കതീഡ്രൽ ഗോപുരത്തിന്റെ മുകലേക്ക് കയറി. ടൌണിന്റെ ഒരു വിധം നല്ല ഒരു പനോരമ ഇവിടെ നിന്നാൽ കാണാം. ഉയരത്തിലുള്ള ഒരു വിധം എല്ലാ പ്രധാന സ്മാരകങ്ങളും ഇവിടെ നിന്നാൽ കാണാം. ടൌണിന്റെ അറ്റത്തുള്ള പോർട്ടും കാണാം.

അവിടെ നിന്നും ഇറങ്ങി, പുഴയരികിലൂടെ നടന്നു. 2 മണിക്കൂർ നേരത്തേക്കുള്ള ഒരു ബോട്ട് ട്രിപ്പ്‌ ടിക്കെറെടുത്തു. കർണാടകയിൽ നിന്നും വന്ന കുറെ ടിബറ്റൻ സന്യാസിമാരെ കണ്ടു പരിചയപ്പെട്ടു. അവരും ഉണ്ട് ബോട്ടിൽ. ബോട്ട് hop on – hop of ടൈപ്പ് ആണ്. ഇടക്കുള്ള ഒരു നല്ല പച്ചപ്പ്‌ കണ്ട ദ്വീപിൽ ഇറങ്ങി കുറച്ചു നടന്നു; അടുത്ത ബോട്ടിൽ കയറി തിരിച്ച് എത്തി. കുറച്ചു കൂടി അങ്ങിങ്ങ് നടന്നു കണ്ട ശേഷം ഭക്ഷണവും കഴിച്ച് റൂമിലേക്ക്‌ നടന്നു.

അഞ്ചാം ദിവസം യാത്രയാണ്. രാവിലെ പോയി വൈകീട്ട് മടക്കം. 
Saint Petersburg ഇൽ നിന്ന് 4 മണിക്കൂർ ബുള്ളെറ്റ് ട്രെയിൻ യാത്ര, 11 മണിക്ക് മോസ്കോ എത്തി. 
https://en.wikipedia.org/wiki/Moscow
ടൂർ ബുക്ക്‌ ചെയ്തതിൽ ഈ ഒരു ദിവസത്തെ മോസ്കോ ട്രിപ്പ്‌ കൂടി ഉള്പെട്ടിട്ടുണ്ട്. ഗൈടിനോപ്പം നേരെ മോസ്കോ യുനിവേര്സിടി കാംപസ് കാണാൻ പോയി. ഗൈഡ് കുറെ കാലം ഇന്ത്യയിൽ [ചെന്നൈ] താമസിച്ചിട്ടുള്ള ഒരു സ്ത്രീയാണ്. ഭാരത നാട്യം, മോഹിനിയാട്ടം, കഥക് എല്ലാം കുറേശെ അറിയാം, വർകലയിൽ വന്നിട്ടുണ്ട്. 
മോസ്കോ യുനിവേര്സിടി കാംപസ് ഒരു കുന്നിന്റെ മുകളിലാണ്. നല്ല പച്ചപ്പ്‌ നിറഞ്ഞ സ്ഥലം. ടൌൺ ഏകദേശം എല്ലാം അവിടെ നിന്നാൽ കാണാം. 
https://en.wikipedia.org/wiki/Moscow_State_University

പ്രധാന കെട്ടിടം 7 sisters എന്നറിയപ്പെടുന്ന കെട്ടിടങ്ങളിൽ ഏറ്റവും വലുതാണ്‌. സ്റ്റാലിൻ ശൈലിയിൽ ഉള്ള 7 കെട്ടിടങ്ങൾ – ഏകദേശം എല്ലാം കണ്ടാൽ ഒരേ പോലെ. ചിലത് ഇന്ന് ഹൊറ്റെലുകൽ ആണ്. 
https://en.wikipedia.org/wiki/Seven_Sisters_(Moscow)

അവിടുന്ന് വരുന്ന വഴി ഒന്ന് രണ്ടു ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളും പാർകുകളും കണ്ടു. 
അടുത്ത പ്രധാന കാഴ്ച മോസ്കോ മെട്രോ ആണ്. ഒന്നൊന്നര സംഭവം തന്നെ. ഭൂമിക്കടിയിൽ 160 മീറ്റർ താഴെ കൊട്ടാരം പോലുള്ള അനവധി സ്റ്റഷനുകൾ. പ്രധാന സ്റ്റെഷനുകൾ കണ്ടു. ക്രേംലിൻ ആണ് അടുത്ത ലക്ഷ്യം. 
https://en.wikipedia.org/wiki/Moscow_Kremlin

ക്രേംലിൻ എന്നാൽ കോട്ട എന്നാണർത്ഥം. പണ്ട് മിക്ക പട്ടണത്തിനും അതിന്റേതായ കോട്ടകൾ ഉണ്ടായിരുന്നു. 
ഇന്നത്തെ കാലത്ത്, റഷ്യൻ പ്രസിടന്റിന്റെ ഔദ്യോഗിക ഓഫീസ് ആണ് ക്രെംലിൻ കെട്ടിട സമുച്ചയം.

ക്രംലിൻ സമുച്ചയത്തിനു തൊട്ടടുത്താണ് red square. 
https://en.wikipedia.org/wiki/Red_Square
മോസ്കോ എന്ന് കേൾകുമ്പോൾ ഓര്മ വരുന്ന ആ കെട്ടിടം [പഴയ പള്ളി, ഇപ്പോൾ മ്യുസിയം] ഇവിടെയാണ്‌. കുറച്ചു നേരം ചുറ്റി നടന്നു കണ്ടു, ഫോട്ടോസ് എടുത്തു, തിരിച്ചു പോരാൻ അപോഴെക്കും സമയം ആയി. എഴരക്കുള്ള വണ്ടിക്കു മടക്കം.

 

 

വ്യാഴം വെള്ളി ദിവസങ്ങളിൽ പ്രത്യേക പ്ലാൻ ഒന്നും ഇല്ല, Saint Petersburg പറ്റുന്നത്ര നടന്നു കാണണം.

റഷ്യ  ഒന്നാം ദിവസം മുതൽ എഴാം ദിവസം വരെ.

Leave a Reply

Your email address will not be published. Required fields are marked *