Saint Petersburg Day 3
മൂന്നാം ദിവസം [May 2]: ബ്രേക്ക് ഫസ്റ്നു ശേഷം സിറ്റിക്കുള്ളിൽ ഉള്ള പ്രധാന സ്ഥലങ്ങൾ കാണാനാണ് ഇന്ന് പോയത്. സന്ദർശിച്ച സ്ഥലങ്ങളും അവയുടെ പ്രധാന ആകര്ഷണവും താഴെ..
1. സെന്റ് നികോളാസ് കതീഡ്രൽ [https://en.wikipedia.org/wiki/St._Nicholas_Naval_Cathedral] – പരംബരാഗത രീതിയിൽ ഇന്നും വിശ്വാസികൾക്കായി നടത്തപെടുന്ന ഒരിടം.
2. സെന്റ് ഐസകക്സ് കതീഡ്രൽ [https://en.wikipedia.org/wiki/Saint_Isaac%27s_Cathedral] – റോമൻ ശൈലിയിൽ പണി തീർത്ത പള്ളി. ലോകത്തിലെ നാലാമത്തെ വലിയ ഗോപുരം [Diameter of the Dom > 26 meters ] ഇവിടെയാണ്. സ്വർണവും ചെമ്പും [Coppor] പ്രത്യേക രീതിയിൽ ചേർത്ത് നിര്മിച്ച ഗോപുരത്തിൽ ഇത്ര കാലമായിട്ടും തീരെ ക്ലാവ് പിടിച്ചിട്ടില്ല എന്നത് ഒരു അത്ഭുതം തന്നെ.
പള്ളിക്ക് മുന്നിലുള്ള ചതുരം അനവധി രാജകീയമായ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പള്ളിക്ക് പുറകിൽ പീറ്റർ ദി ഗ്രേറ്റ് സ്മാരകം കാണാം.
3. അതിനു പുറകിൽ പുഴയാണ്. പുഴക്കരികിൽ നിന്നാൽ Hermitage Museum [ഇന്നലത്തെ കുറിപ്പിൽ വിവരങ്ങൾ നല്കിയിട്ടുണ്ട്] മറുകരയിൽ നീണ്ടു നിവർന്നങ്ങനെ കിടക്കുന്നു. ടൌൺ പ്ലനിങ്ങിന്റെ ഭംഗിയും അതിന്റെ ഒരു magnitude ഉം – ആലോചിക്കാൻ പറ്റുന്നതിനും അപ്പുറമാണ് അക്കാലത്തെ പ്ലനിങ്ങിൽ ഉള്ള ദീർഘവീക്ഷണം.
പുഴക്കരികിൽ പണ്ട് ഈജിപ്തിൽ നിന് കൊണ്ടുവന്ന കൂറ്റൻ sphinx പരതിമകൾ സ്ഥാപിച്ചിരിക്കുന്നു. കുറച്ചു ഫോട്ടോസ് എടുത്ത ശേഷം യാത്ര തുടർന്നു.
4. പീറ്റർ & പൌൾ കതീഡ്രൽ, അതിനു ചുറ്റുമുള്ള കോട്ട [https://en.wikipedia.org/wiki/Peter_and_Paul_Fortress] – വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കോട്ടയും പള്ളിയും. അതിനടുത്തായി zoological മ്യുസിയം, മിലിറ്റരി മ്യുസിയം എന്നിവയും ഉണ്ട്.
5. എറ്റവും iconic ആയ ഒരു സ്ഥലം ആണ് അടുത്തത്. Church of the Savior on Spilled Blood [https://en.wikipedia.org/wiki/Church_of_the_Savior_on_Blood]. നിർമിതിയിലെ പ്രത്യേകത കൊണ്ടും വർണ്ണ പൊലിമ കൊണ്ടും കാഴ്ചകളിൽ മുന്പൻ. പള്ളിയാണെങ്കിലും ഇത് പ്രാര്ത്ഥന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല. യഥാർത്ഥത്തിൽ 1881 ഇൽ രാജാവായ അലെക്സാണ്ടർ II ആക്രമണത്തിൽ പരിക്കേറ്റു വീണ സ്ഥലം ആണിത്. പുറത്തു നിന്ന് കണ്ടതിനേക്കാൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് അകത്ത്. വളരെ ചെറിയ [ഏകദേശം ഒരു 1 ഇഞ്ച് X 1 ഇഞ്ച് ], പല നിറങ്ങളിൽ ഉള്ള ടൈൽസ് ഉപയോഗിച്ച് വരച്ച പടുകൂറ്റൻ ചിത്രങ്ങല്ലാണ് എങ്ങും. ഇതുവരെ കണ്ടത്തിൽ ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്നെന്നു നിസ്സംശയം പറയാം.
6. Catherine Palace/Pushkin [https://en.wikipedia.org/wiki/Catherine_Palace]: വേനല്കാല കൊട്ടാരം. ടൌണിൽ നിന്നും ഏകദേശം അര മണിക്കൂർ യാത്ര. ഇവിടെ എല്ലാവിധ രാജകീയ പ്രൌടിയോടും കൂടി നിര്മിച്ച കൊട്ടാരം ഇന്നൊരു മ്യുസിയം ആണ്. ലോകപ്രസിദ്ധമായ അംബെർ റൂം [https://en.wikipedia.org/wiki/Amber_Room] ആണ് ഇവിടത്തെ പ്രധാന കാഴ്ച [അതൊരു ഒന്നൊന്നര കാഴ്ച തന്നെയാണ്. നിര്ഭാഗ്യ വശാൽ ഫോട്ടോ എടുക്കാൻ അനുമതിയില്ല :(].
അങ്ങനെ ഇന്നത്തെ പ്രോഗ്രാം കഴിഞ്ഞു. ഒരു ഇന്ത്യൻ restaurant ഇൽ കയറി ഭക്ഷണവും കഴിച്ചു നേരെ റൂമിലേക്ക്. നാളെ പ്ലാൻ ചെയ്ത പരിപാടികൾ ഒന്നും ഇല്ല. വെറുതെ കറങ്ങി നടക്കാനാണ് പ്ലാൻ. മറ്റന്നാൾ മോസ്കോയിലേക്ക്.