13122801_1138329862877887_8894656711111556290_o

Saint Petersburg, Russia Day 2

Saint Petersburg Day 2

രണ്ടാം ദിവസം [May 1]: രാവിലെ ഭക്ഷണം കഴിച്ചു, പത്തു മണിയോടെ ഗൈഡ് വന്നു; Peterhof കാണാനായി പുറപ്പെട്ടു. 
പോകുന്ന വഴിയിൽ ഗൈടുമായി സാധാരണ റഷ്യൻ ജീവിതത്തെക്കുറിച്ച് കുറച്ചു സംസാരിച്ചു. ഇന്ത്യക്കാരിൽ നിന്നും, ഇന്ത്യൻ രീതികളിൽ നിന്നും പല സാമ്യങ്ങളും തോന്നി.

ഏകദേശം 45 മിനിറ്റു യാത്ര. Peter the Great രാജാവിന്റെ കൊട്ടാരം, അതിനോട് ചേർന്നുള്ള Fountains – ഇത് ഒരു പ്രധാന ആകര്ഷണം ആണ്. റഷ്യൻ ഫ്രഞ്ച് വാസ്തു വിദ്യ രീതിയിൽ പണിതിട്ടുള്ള കൊട്ടാരവും, അതിനോട് ചേര്ന്നുള്ളപൂന്തോട്ടവും നടന്നു കണ്ടു. 
11 മണിക്ക് ജലധാര സംഗീത അകമ്പടിയോടു കൂടി തുടങ്ങുന്നു. വൈകീട്ട് വരെ ഇത് തുടരും. ജലധാരയുടെ എറ്റവും വലിയ പ്രത്യേകത അതിൽ മൊടോരുകൾ ഉപയോഗിക്കുന്നില്ല എന്നതാണ്. ഗുരുത്വാകര്ഷണ ബലം [gravitational force] ഉപയോഗിച്ചാണ്‌ ജലധാരകൾ പ്രവർത്തിക്കുന്നത്. കാണേണ്ട കാഴ്ച തന്നെ.

https://en.wikipedia.org/wiki/Peterhof_Palace

കൊട്ടാരത്തിനും ചുറ്റുപാടുകൾക്കും യുദ്ധങ്ങളിൽ കേടുപാടുകൾ പറ്റിയത് മാറ്റുന്ന ജോലികൾ ഇന്നും നടന്നു കൊണ്ടേയിരിക്കുന്നു. മൂന്നു പ്രധാന ഭാഗങ്ങളായാണ് കൊട്ടാരം കാണാനുള്ളത്. കൊട്ടാരം കണ്ടതിനു ശേഷം പൂന്തോട്ടത്തിലേക്ക് നടന്നു. വഴിയിൽ ഭക്ഷണം കഴിച്ചു. ഏകദേശം 2 മണിക്കൂർ നടന്നു കാണാനുള്ള കാഴചകൾ ഉണ്ട്. പലയിടത്തും കുട്ടികൾ അണ്ണാറക്കന്നന്മർക്കു തീറ്റ കൊടുക്കുനത് കണ്ടു. ലവലേശം പേടിയില്ലാതെ അവ കയിൽ നിന്ന് തന്നെ തിന്നുന്നു. കൌതുകം തോന്നി. കൊട്ടാരത്തിനും ഫിൻലാന്റ് ഉള്കടലിനും [Gulf of Finland] ഇടക്കുള്ള സ്ഥലത്താണ് പൂന്തോട്ടം. Saint Petersburg ഇൽ നിന്നും Peterhof ലേക്ക് ബോട്ട് [Known as Hydrofoil ] വഴിയും വരാം [http://en.citycruises.ru/…/ek…/meteor-iz-spb-v-petergof.html]

 

 

ഉച്ച കഴിഞ്ഞു നേരെ Hermitage Museum കാണാൻ പോയി. 5 കേട്ടിടങ്ങളിലായി വലുതും ചെറുതുമായി 30 ലക്ഷത്തിലധികം പ്രദർശന വസ്തുക്കൾ ഉള്ള ഈ മ്യുസിയം റഷ്യൻ കല സാംസ്കാരിക പൈതൃക സമ്പത്തിനെ ഓർമിപ്പിക്കുന്നു. എവിടെ നോക്കിയാലും സ്വർണം പൊതിഞ്ഞ ചുമരുകൾ മാത്രമേ കാണാനുള്ളൂ. Emblem റൂം എന്നാ പ്രധാന റൂമിൽ മാത്രം 7 KG സ്വർണം ഉപയോഗിച്ചിരിക്കുന്നു.

https://en.wikipedia.org/wiki/Hermitage_Museum

ആറു മണിയോടെ പുറത്തിറങ്ങി. മ്യുസിയത്തിനു മുന്നിലുള്ള സ്ഥലത്ത് കുറച്ചു നേരം കറങ്ങി കടന്നു. കുറച്ചു ഫോട്ടോസ് എടുത്തു. പതിവിനു വിപരീതമായി നല്ല വെയിൽ – നല്ല ക്ഷീണം. നേരെ റൂമിലേക്ക്‌.

റഷ്യ  ഒന്നാം ദിവസം മുതൽ എഴാം ദിവസം വരെ.

Leave a Reply

Your email address will not be published. Required fields are marked *