Saint Petersburg Day 1
ഏറെ നാളത്തെ പ്ലാനിങ്ങും മറ്റും കഴിഞ്ഞ് അവസാനം ഇന്ന് വൈകീട്ട് Saint Petersburg ഇൽ എത്തി. Netherlands ലെ Amsterdam എയർപോർട്ടിൽ നിന്നും ഏകദേശം രണ്ടേ മുക്കാൽ മണിക്കൂർ വിമാന യാത്ര. ഇതെഴുതുമ്പോൾ ഇവിടെ സമയം രാത്രി 11 മണി.
https://en.wikipedia.org/wiki/Saint_Petersburg
റഷ്യ സന്ദർശിക്കാൻ വിസ ആവശ്യമാണ്. ഹെഗിലെ [Netherlands, ഞാൻ അവിടെയാണ് താമസം] റഷ്യൻ എംബസ്സിയിൽ ഒന്ന് രണ്ടു ദിവസത്തെ പേപ്പർവർക്ക് നു ശേഷം വിസ കിട്ടി. റഷ്യൻ ടൂറിസ്റ്റ് വിസ കിട്ടാൻ റഷ്യയിൽ നിന്നുള്ള ഒരു ടൂർ പ്ലാനും invitation നും വേണം. എനിക്ക് ടൂർ കമ്പനി സൗജന്യമായി രേഖകൾ അയച്ചു തന്നു. മിക്ക ഹൊറ്റെലുകളും ഈ documents തരും. ചിലർ ചെറിയ തുക ചാർജ് ചെയ്യുന്നുണ്ട്.
റഷ്യൻ വിസയെക്കുറിച്ചുള്ള വിവരങ്ങൾ താഴെയുള്ള സൈറ്റിൽ ലഭ്യമാണ്.
http://www.ambru.nl/en/index.php
വരുന്ന സമയത്ത് പാസ്പോർട്ട്, വിസ കൂടാതെ ഈ രേഖകളും കരുതണം.
എയർപോർട്ടിൽ ഇറങ്ങിയാൽ റൂബിൾ മാറ്റി എടുക്കണം. ഇന്ത്യൻ രൂപയുടെ ഏകദേശം അതേ മൂല്യമാണ് റൂബിളിനും.
ഇന്നത്തെ ചെറിയ ഷോപ്പിംഗ് അനുഭവം വച്ച് ശരാശരി വില ഇവിടെ കൂടുതൽ ആണെന്ന് തോന്നുന്നു.
എയർപോർട്ട് transfer എല്ലാം ടൂർ കമ്പനിയുടെ പ്ലാനിൽ ഉൾപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് ഹോട്ടലിൽ എത്താൻ എളുപ്പത്തിൽ സാധിച്ചു.
അടുത്ത ശനിയാഴ്ച വരെയാണ് ഇവിടെ തങ്ങുന്നത് . താമസം [booking.com വഴിയാണ് ഞാൻ ബുക്ക് ചെയ്തത്.], ഫ്ലൈറ്റ് എന്നിവ നേരത്തെ ബുക്ക് ചെയ്‌താൽ കുറച്ചു പൈസ ലാഭിക്കാം. 3 ദിവസത്തേക്ക് സിറ്റി ടൂർ കൂടി ബുക്ക് ചെയ്തിരുന്നു. ഇതിൽ ഒരു ദിവസം മോസ്കോ സന്ദര്ശനം ആണ്. അതും കൂടി ഉൾപെട്ടതാണ് ബുക്ക് ചെയ്ത ടൂർ. ചിലവുകൾ എല്ലാം ചേർത്ത് അവസാനം എഴുതാം.
ഇന്ന് പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. മിക്കവർക്കും റഷ്യൻ ഭാഷ മാത്രമാണ് അറിയാവുന്നത്.
5 മണിക്ക് ഹോട്ടൽ റൂമില എത്തി. ഏഴു മണി വരെ അടുത്തുള്ള സ്ട്രീടുകളിൽ കറങ്ങി നടന്നു. കുറച്ചു പഴങ്ങൾ വാങ്ങി. ഒരു കാപ്പി കുടിച്ചു. ഇന്നതെക്കുള്ള രാത്രി ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട്.
നാളെയും മറ്റന്നാളും സിറ്റി ടൂർ ബുക്ക് ചെയ്തിട്ടുണ്ട്.
നാളത്തെ [രണ്ടാം നാൾ] കാഴ്ചകളെ കുറിച്ച് എഴുതാൻ നാളെ രാത്രി സമയം കിട്ടുമെന്ന് കരുതുന്നു.