Quick note about some tools:
I have been using Google My Maps a lot for plotting out details of any trip that I am into. Let it be half a day or an entire week, All the details first get into Google My Maps. Another tool that I often use for my research work is Google Keep. Since both are connected to my google account, its shareable with other users, it’s also accessible across other computers, devices, mobile and so on. Just wanted to give a shout out to both. I have shared the Paris map towards bottom of this write up.
അടുത്ത കാലത്തായി യാത്രകൾ പ്ലാൻ ചെയ്യാൻ ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ടൂൾ ആണ് ഗൂഗിൾ മൈ മാപ്‌സ്. പോകേണ്ട സ്ഥലങ്ങൾ, വഴി തുടങ്ങി എല്ലാ കാര്യങ്ങളും ഇപ്പൊ അതിലാണ്. മൊബൈലിൽ ഉപയോഗിക്കാം എന്ന സൗകര്യം കൂടി ഉണ്ട്. ഗൂഗിൾ കീപ് ടൂളും ഉപയോഗിക്കാറുണ്ട്.
A route to Paris
My cousins and their families were visiting Europe couple of weeks ago. Paris is an obvious choice for anyone who is into a Europe tour. One of the cousins is a Kathakali Artist – Paris gets another dimension as it is one of the main European cities where art and culture are thriving. He also has a French friend who is also a Kathakali artist whom we would visit while we would be in Paris. The other cousin is an architect who has great interests in Paris’ architecture. Paris of-course offers a lot more value than its tourist attractions. For some its just a city to go blend in and for some others, it’s the most romantic.
This post is going to be very tourist-spot and or tour planning specific – for those who are probably trying to get into Paris for a just a couple of days, but still want to soak up as much of Paris as you can.
കസിൻസ് യൂറോപ്പിൽ കറങ്ങാൻ വരുന്നു. പാരീസ് പോകണോ എന്ന് ചോദ്യം ഇല്ല. നിര്ബന്ധമാണ് പാരീസ് കാഴ്ചകൾ.
വരുന്നവരിൽ ഒരാൾ കഥകളി കലാകാരനാണ്. പാരീസ് കലാ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന സ്ഥലം ആണ്. പാരിസിൽ ഫ്രഞ്ചുകാരനായ കഥകളി കലാകാരൻ സുഹൃത്ത താമസിക്കുണ്ട്. മറ്റെയാൾ ആർക്കിടെക്ട് ആണ്, ആർക്കിടെക്ട് കണ്ണുകൾക്ക് പാരീസ് must -visit ആണ്. അങ്ങനെ നോക്കുമ്പോൾ വെറും ഒരു ടൂറിസ്റ്റ് താല്പര്യം മാത്രമല്ല ഈ യാത്രയിൽ.
We set out from Amsterdam [That is where I currently live] around 10 in the morning and arrived Paris in the evening. Checked into the the Hotel.
Résidence Pythagore Grande Arche was our choice for this trip.
Primary features needed were car parking, a kitchenette and a location that’s close to La Defense/Metro.
I would always recommend stay in and around La Défense area unless you really specifically want to find an old Parisian apartment or something of similar wavelength.
പാരിസിൽ ഞാൻ ഇപ്പോഴും താമസിക്കാൻ തിരഞ്ഞെടുക്കുന്നത് La Défense ആണ്. La Défense വളരെ മോഡേൺ ആയ ഒരു ബിസിനസ് ഹബ് ആണ്. പഴയ പാരീസിന്റെ ചൂടുള്ള സ്ഥലത്തു താമസിക്കാൻ താല്പര്യം ഉണ്ടെങ്കിൽ La Défense പറ്റിയ സ്ഥലം അല്ല.
La Défense:
The whole idea of having La Défense as the starting point is, It is one end of the spectrum of sights you are going to be visiting.
La Défense is a most modern business hub. As you start walking from La Defense along Champs-Élysées which probably is the most famous avenue in the world, you will see the modern world slowly getting transitioned to art, history, culture, royal palaces, Monalisa and so on – That transition which is happening in within just 7 kilometers is nothing but my definition of Paris.
La Défense തിരഞ്ഞെടുക്കാൻ കാരണം മറ്റൊന്നുമല്ല, പ്രധാന കാഴ്ചകൾ എല്ലാം എടുത്താണ്. അതിലുപരി La Défense എന്ന അത്യാധുനിക ബിസിനസ് സെന്റെറിൽ നിന്നും Champs-Élysées എന്നറിയപ്പെടുന്ന, ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അവന്യൂവിൽ കൂടി നടക്കുമ്പോൾ (ട്രെയിൻ ഉണ്ട്, പക്ഷെ ഒരിക്കലെങ്കിലും നടക്കുക തന്നെ വേണം ) കാഴ്ചകൾ മാറി മാറി വരുന്ന ആ ഒരു ഫീലിംഗ്! മോഡേൺ ബിസിനസ്സ് മാറി, കല, ചരിത്രം, രാജകീയമായ കെട്ടിടങ്ങൾ, കൊട്ടാരങ്ങൾ, മൊണാലിസ .. ആ ഒരു പരിവർത്തനം ആണ് എന്റെ പാരീസ്.
Back to plan:
Day 0 evening:
We arrived around 3 pm after about 5+ hours of driving from Amsterdam. My original plan was to book tickets for Eiffel tower and Louvre museum and visit them in a planned manner, however I could not find online tickets for Eiffel as they were already sold out. So the new plan was to start as early as we could the next day and queue up at Eiffel for buying tickets at the counter.
Champ de Mars [The large green space in front of Eiffel Tower]
With that plan in mind, I still wanted to visit Eiffel on our day of arrival to see the lights and relax for a bit. There is no other better way than heading over to Champ de Mars.
[Wiki] Champ de Mars: The Champ de Mars is a large public green space in Paris, France, located in the seventh arrondissement, between the Eiffel Tower to the northwest and the École Militaire to the southeast.
വൈകുന്നേരം എത്തി, റൂമിൽ ചെക്കിങ് ചെയ്തു. Eiffel tower ഉം Louvre museum വും ഓൺലൈൻ ടിക്കറ്റ് എടുക്കാനായിരുന്നു പ്ലാൻ. പക്ഷെ Louvre museum ടിക്കറ്റ് മാത്രമേ കിട്ടിയുള്ളൂ. Eiffel tower ന്റെ മുകളിൽ കയറാൻ അടുത്ത ദിവസം രാവിലെ നേരത്തെ പോയി ക്യൂ നിന്ന് ടിക്കറ്റ് എടുക്കാം എന്നു മനസ്സിൽ കരുതി.
അടുത്ത ദിവസം Eiffel tower ന്റെ മുകളിൽ പോകാൻ പ്ലാൻ ഉണ്ടെങ്കിലും ഇന്ന് വൈകീട്ട് Eiffel towerന്റെ മുന്നിലുള്ള വിശാലമായ പുൽത്തകിടിയിൽ [Champ de Mars] പോകണം. രാത്രി ദീപാലങ്കാരത്തിൽ മിന്നിത്തിളങ്ങുന്ന Eiffel tower കാണാൻ ഇതിലും വേറെ നല്ല സ്ഥലം ഇല്ല.
Route:
Subway/Metro 1 from La Défense to Charles de Gaulle – Étoile.
Change over to Subway/Metro 6 and get down at Bir-Hakeim.
A 10 min walk takes you to the bottom of Eiffel tower. You will need to walk around the base to get to Champ de Mars.
It’s a good idea to buy a bundle of 10 tickets at the counter for metro. Its cheaper than buying individual ones and you can skip the crowd at vending machines or counters thereafter.
പാരിസിൽ എങ്ങോട്ടു പോകാനും മെട്രോ ഉണ്ട്. അതാണ് ഏറ്റവും നല്ല ഓപ്ഷൻ. 10 എണ്ണത്തിന്റെ bundle-ticket എടുത്താൽ പൈസ കുറവാണ്, തിരക്കും ഒഴിവാക്കാം. കൂടുതൽ നാളുകൾ ഉണ്ടെങ്കിൽ പാരീസ് പാസുകൾ ഉണ്ട്. അവയെക്കുറിച്ചു അന്വേഷിക്കുന്നത് നല്ലതായിരിക്കും.
Bir-Hakeim സ്റ്റേഷനിൽ മെട്രോ ഇറങ്ങി Champ de Mars ലക്ഷ്യമാക്കി 10 മിനിട്ടു നടന്നു. Eiffel ന്റെ ബേസ്‌മെന്റ് കടന്നു വേണം അങ്ങോട്ടെത്താൻ. ഫോട്ടോകളിൽ കാണാറുള്ള, ഈഫെൽ ടൗറിന്റെ മുന്നിലുള്ള വിശാലമായ പച്ച പുല്തകിടിയാണ് Champ de Mars.
Twist: Eiffel Tower
As we walked towards the base of Eiffel tower [Eiffel Tower Wiki] for some photos and then was planning to walk straight over to the garden across where we thought we would relax and watch the light show, we noticed that the queue for entrance was too short.
So change in plan – we found ourselves in the queue in no time, got to the top of the Tower. The disappointment of not being able to find a ticket online became a blessing almost instantly.
Now we have almost half a day further available. Another benefit/problem with online ticket is that it’s time-specific. You will need to be present at the same time as mentioned in the ticket as otherwise you will need to go through the general queue which could be quite long especially in tourist seasons.
ഇതാണ് ട്വിസ്റ്റ് – എത്തിയപ്പോൾ ക്യൂ തീരെ ചെറുത്. ഒന്നും നോക്കിയില്ല, ക്യൂ നിന്ന് നേരെ Eiffel tower ന്റെ മുകളിലെത്തി. ഓൺലൈൻ ടിക്കറ്റ് എടുക്കാത്തത് നന്നായി. ഓൺലൈൻ എടുക്കുമ്പോൾ അത് സമയ ബന്ധിതം ആണ്, അതായതു ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സമയത്തു തന്നെ പോകണം.
പഴ്സണലായിട്ടു പറഞ്ഞാൽ, Eiffel വെറും ഒരു ഇരുമ്പു സ്തൂപം മാത്രമാണ്. പക്ഷെ അതിന്റെ വലുപ്പവും, മുകളിൽ നിന്നുള്ള നഗരത്തിന്റെയും സീൻ നദിയുടെയും കാഴ്ചകളും മറക്കാനാവില്ല. അത് കൊണ്ട് തന്നെ പാരീസ് നഗരത്തിന്റെ ഒരു ഒഴിച്ച് കൂടാനാവാത്ത മുഖമുദ്ര ആണ് Eiffel.
In my personal view, Eiffel has no beauty as such. It’ s just an iron structure. But its sheer scale, The view of the city of Paris with Scene river flowing along from its top and experience of looking at river Seine from top makes it a special, must visit location. It’s such an icon that we cannot miss when you are in Paris. A pic of River Seine below.
Day 1:
The Louvre Museum
The obvious choice was to start with the visit of the largest and most well known museum in the world – The Louvre museum. We had our tickets online booked, and this was my third visit. So no surprises and all went as planned.
Monalisa is probably the most touristy and well known part of Louvre, but it really has many incredible sights inside and outside as well – The museum building itself is a palace. Louvre showcases about 38000 artefacts.
[Wiki] The Louvre Museum is the world’s largest art museum and an historic monument in Paris, France. A central landmark of the city, it is located on the Right Bank of the Seine in the city’s 1st arrondissement (district or ward). Approximately 38,000 objects from prehistory to the 21st century are exhibited over an area of 72,735 square metres (782,910 square feet).[3] The Louvre in 2016 was the world’s most visited art museum, receiving 7.3 million visitors. The museum is housed in the Louvre Palace, originally built as a fortress in the late 12th century under Philip II. Remnants of the fortress are visible in the basement of the museum.
Route: Subway/Metro 1 from La Défense to Palais Royal Musée du Louvre.
After getting down from metro, just follow ‘Carrousel du Louvre’ signs. You would be arriving at the centre court (via the museum shopping mall) where you will probably see people queueing up. You can use your online booked ticket to skip the general queue, however security checks are mandatory and such queues cannot be skipped.
Lots of writings are in French, so if you are planning for a detailed visit, It’s a good idea to book the audio guide as well.
If you are really into museums, you will probably need a couple of days to visit this one.
Louvre museum ആണ് അടുത്ത ദിവസത്തെ ആദ്യ കാഴ്ച. മൂന്നാമത്തെ പ്രാവശ്യം ആണ് പോകുന്നത്. വഴിയും മറ്റു കാര്യങ്ങളും അതുകൊണ്ടു തന്നെ അറിയാം.
Look who’s behind!
മൊണാലിസ അടക്കം ഏകദേശം 38000 കാഴ്ചവസ്തുക്കൾ. മ്യൂസിയം സ്ഥിതി ചെയ്യുന്നത് തന്നെ ഒരു കൊട്ടാരത്തിൽ ആണ്.
നിങ്ങൾ മ്യൂസിയം കാണാൻ വളരെ താല്പര്യമുള്ള ആളാണെങ്കിൽ കുറഞ്ഞത് ഒരു രണ്ടു ദിവസം കാണാനുള്ള കാഴ്ചകൾ ഇവിടെ ഉണ്ട്.
മെട്രോ (സ്റ്റേഷൻ: Palais Royal Musée du Louvre) ഇറങ്ങി Carrousel du Louvre ബോർഡ് നോക്കി നടന്നാൽ മ്യൂസിയത്തിന്റെ അകത്തുള്ള നടുത്തളത്തിൽ എത്തും. ആൾകാർ ക്യൂ നിൽക്കുന്നതും കാണാം. ഓൺലൈൻ ടിക്കറ്റ് ഉണ്ടെങ്കിൽ ജനറൽ ക്യൂ ഒഴിവാക്കാം, എന്തായാലും സുരക്ഷാ പരിശോധനയ്ക്കുള്ള ക്യൂ ഒഴിവാക്കാനാവില്ല.
Louvre Pyramid (Pyramide du Louvre)
After several hours and visiting all key sights inside, we came out and headed over to the open courtyard where the famous (probably controversial as well) Louvre Pyramid (Pyramide du Louvre) is located. It’s a gigantic modern looking pyramid built with glass. Quite a contradiction to the historic surroundings.
[Wiki] The Louvre Pyramid is a large glass and metal pyramid designed by Chinese-American architect I.M. Pei, surrounded by three smaller pyramids, in the main courtyard of the Louvre Palace in Paris.
മണിക്കൂറുകൾ കഴിഞ്ഞു, മൊണാലിസ അടക്കം പ്രമുഖ കാഴ്ച്ചകൾ എല്ലാം കണ്ടു. ഇനി പുറത്തിറങ്ങി മ്യൂസിയം സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന്റെ പുറത്തുള്ള വിശാലമായ മുറ്റത്തെത്തി. Pyramide du Louvre എന്നറിയപ്പെടുന്ന സ്ഫടികത്തിൽ നിർമിച്ച കൂറ്റൻ പിരമിഡ് ആണ് കാണാനുള്ളത്. ചരിത്രവും നിറഞ്ഞു നിൽക്കുന്ന ചുറ്റുപാടുകൾക്കുള്ളിൽ ഒരു മോഡേൺ ഗ്ലാസ് പിരമിഡ് ഒരു വൈരുധ്യം തന്നെ, പക്ഷെ അതാണല്ലോ പോയിന്റ്.
Carrousel Arc de Triomphe
Heading further, at a walking distance of couple of minutes, you will pass through Carrousel Arc de Triomphe
[Wiki] The Carrousel Arc de Triomphe is a triumphal arch in Paris, located in the Place du Carrousel. It was built between 1806 and 1808 to commemorate Napoleon’s military victories of the previous year.
(Now make a note: This is NOT the Arc De Triomphe that’s most known, you will read about it soon).
ഗ്ലാസ് പിരമിഡ് കണ്ട് അവിടുന്ന് നേരെ നടന്നാൽ Carrousel Arc de Triomphe എന്നറിയപ്പെടുന്ന ഒരു ഗേറ്റ് ആണ്. അതിനും മുന്നിൽ Tuileries Garden പൂന്തോട്ടവും.
Carrousel Arc de Triomphe ഉം Arc de Triomphe ഉം രണ്ടാണ്. രണ്ടാമത്തേതാണ് പ്രധാനം, വിശദ വിവരങ്ങൾ വഴിയേ.
Tuileries Garden,
Place de la Concorde and The Luxor Obelisk
Walking further, you will enjoy Tuileries Garden followed by two major attractions.
Place de la Concorde: I believe it is the largest one in Paris. It is also where the Champs Elysees avenue begins (or ends if you are starting to walk along Champs Elysees from La Defense end).
The second attraction is Luxor Obelisk. Let me copy what Wiki says.
[Wiki] The Luxor Obelisk is a 23 metres high Egyptian obelisk standing at the center of the Place de la Concorde in Paris, France. It was originally located at the entrance to Luxor Temple, in Egypt. The Luxor Obelisk is over 3,000 years old and was originally situated outside of Luxor Temple, where its twin remains to this day.
Tuileries Garden കടന്നു നടന്നാൽ രണ്ടു കാര്യങ്ങളാണ് കാണാനുള്ളത്.
ഒന്ന്: Place de la Concorde: പാരിസിലെ ഒരു പ്രധാന കൊട്ടാരം, അതിനോടനുബന്ധിച്ചുള്ള മറ്റു കെട്ടിടങ്ങൾ, നടുമുറ്റം…
തുടക്കത്തിൽ എഴുതിയ ഒരു കാര്യം ഒന്ന് കൂടി പറയട്ടെ: “…. അതിലുപരി La Défense എന്ന അത്യാധുനിക ബിസിനസ് സെന്റെറിൽ നിന്നും Champs-Élysées എന്നറിയപ്പെടുന്ന, ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അവന്യൂവിൽ കൂടി നടക്കുമ്പോൾ കാഴ്ചകൾ മാറി മാറി വരുന്ന ആ ഒരു ഫീലിംഗ്! …. “. – Champs-Élysées ഒരറ്റം La Défense എന്ന അത്യാധുനിക സിറ്റി സെന്റര് ആണെങ്കിൽ മറ്റേ അറ്റം 7 കിലോമീറ്റര് അകലെ Place de la Concorde എന്ന ചരിത്രം വിളിച്ചോതുന്ന, പുരാതനവും പ്രൗഢവുമായ കൊട്ടാര സമുച്ചയമാണ്. ഈ രണ്ടറ്റങ്ങൾക്കിടയിലാണ് പാരീസ് എന്ന സ്ഥലത്തിന് ഞാൻ നൽകിയിട്ടുള്ള നിർവചനം.
രണ്ടാമത്തെ കാഴ്ച Luxor Obelisk എന്നറിയപ്പെടുന്ന 3000 വര്ഷം പഴക്കം ഉള്ള ഒരു ഈജിപ്ത്യൻ സ്തൂപം ആണ്.
Notre-Dame Cathedral
We had some more time left for the day and made a quick decision to head over to visit Notre-Dame Cathedral. It’s about 30 minutes walk along the banks of River Seine. It’s a prime example of French-Gothic architecture with flying buttresses (Thanks to my cousin Shyam who is an architect).
Note: For us, it was sort of 15 minutes of walking back towards the same direction of museum Louvre as we made last minute decision.
Notre-Dame Cathedral കൂടി കണ്ടു ദിവസം അവസാനിപ്പിക്കാം. സീൻ നദിക്കരയിലൂടെ (സീൻ നദിയിൽ പല രൂപത്തിലും ഭാവത്തിലും ഉള്ള ക്രൂയിസ് ട്രിപ്പുകൾ ഉണ്ട്.) അര മണിക്കൂർ നടന്നു Notre-Dame Cathedral എത്തി.
ആർക്കിടെക്ട് ഭാഷയിൽ, ഫ്രഞ്ച് ഗോത്തിക് ശൈലിയിൽ flying buttresses ഉൾപ്പെടുത്തി നിർമിക്കപ്പെട്ട ആദ്യകാല കെട്ടിടങ്ങളിൽ പ്രധാനം ആണ് Notre-Dame Cathedral. അകത്തെ കാഴ്ചകളും ഗംഭീരം തന്നെ.
Day 2:
The Basilica of the Sacred Heart of Paris [Sacré-Cœur]
We started with Sacré-Cœur.
[Wiki] The Basilica of the Sacred Heart of Paris, commonly known as Sacré-Cœur Basilica and often simply Sacré-Cœur, is a Roman Catholic church and minor basilica, dedicated to the Sacred Heart of Jesus. What is interesting is, The location is on top of a hill. This means an awesome view of the city of Paris.
Subway/Metro 1 from La Défense to Charles de Gaulle – Étoile – Change over to Subway/Metro 2 and get down at Anvers.
A 10 min walk takes you to the bottom of hill where Sacré-Cœur Basilica is located.
Climbing steps or taking a short cable car ride takes you to the top of the hill and the view of the city of Paris, as I already mentioned, is stunning.
The Basilica of the Sacred Heart of Paris ആണ് രണ്ടാം ദിവസം ആദ്യം കണ്ടത്. 20 മിനിട്ടു മെട്രോ യാത്ര ആണ് താമസ സ്ഥലത്തു നിന്നും. ഒരു ചെറിയ കുന്നിന്റെ മുകളിൽ ആണ് പള്ളി. സ്റ്റെപ്പുകൾ നടന്നു കയറാം, അല്ലെങ്കിൽ കേബിൾ കാറിൽ പോകാം. ഈഫൽ കഴിഞ്ഞാൽ ഒരു പക്ഷെ പാരീസ് നഗരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെ നിന്നാവും.
Place du Tertre
Next destination is just around the corner. Place du Tertre is a well-known square which is known for painters, portraitists and caricaturists.
It’s said that Pablo Picasso used to live here. The square is quite an interesting place for art lovers.
അടുത്ത് തന്നെയാണ് Place du Tertre എന്ന ഒരു ചെറിയ സ്‌ക്വർ. ചിത്രകലാകാരന്മാരുടെ പാരിസിലെ സങ്കേതം. Pablo Picasso ഇവിടെ താമസിച്ചിരുന്നത്രെ. ചിത്രങ്ങൾ വരക്കുന്നത് കണ്ടാസ്വദിക്കാം, സ്വന്തം ചിത്രം വരച്ചു വാങ്ങാം .. വെറുതെ അലഞ്ഞു നടക്കാം.. ഒട്ടനവധി ചെറിയ കഫേകൾ ഉണ്ട്, കാപ്പിയോ, വൈനോ .. അങ്ങനെ…
Then we met up with my cousin’s Unnikrishnan’s French friend Julian who is also a Kathakali Artist. We headed over to Julian’s home which was in the North-East of Paris. The exact location is called Pantin.
This means that we had to kind of cross from one side of Gare du Nord (Paris North) which is the main train station of Paris to the other side. We walked past Indian/Srilankan streets (More on that later) and Afrikan ones. These are the places for you if you are looking for Indian/Afrikan vegetables/restaurants/shops/textiles – You name it, they have it.
Julian has a nice apartment and we were greeted with a nice lunch (Very special thanks! ).
We spent a couple of hours relaxing a bit.
Towards the evening, we headed back towards Gare du Nord, planning to visit the main Indian market street. On the way we came across a few buildings of architectural interests.
ഉച്ചയോടു കൂടി കസിൻ ഉണ്ണികൃഷ്ണന്റെ സുഹൃത്തിനെ (ജൂലിയൻ) കണ്ടു, അദ്ദേഹത്തിന്റെ അപ്പാർട്മെന്റിലേക്കു പോയി. Gare du Nord എന്നറിയപ്പെടുന്ന പാരിസിലെ പ്രധാന ട്രെയിൻ സ്റ്റേഷൻ കടന്നു വേണം പോകാൻ. Gare du Nord നു അടുത്താണ് പാരിസിലെ ഇന്ത്യൻ/ആഫ്രിക്കൻ മാർക്കറ്റുകൾ. ഇന്ത്യൻ മാര്കെറ്റിനെപ്പറ്റി വഴിയേ പറയാം. ചോറും സലാഡും സോയാ കറിയും ജൂലിയൻ വക. കോട്ടക്കലിൽ കഥകളി പഠിക്കാൻ താമസിച്ചത് കൊണ്ട് മലയാളികളെക്കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചും എല്ലാം നന്നായി അറിയാം. മലയാളം ഒരു വിധം മനസ്സിലാവുകയും ചെയ്യും.
Gare du Nord and Indian Market
കുറച്ചു മണിക്കൂറുകൾ ചിലവഴിച്ചു, വൈകുന്നേരം കനാൽ കരയിലൂടെ നടന്നു, മെട്രോ ട്രെയിൻ കയറി Gare du Nord ഇറങ്ങി. ഇന്ത്യൻ മാർക്കറ്റ് ആണ് ലക്‌ഷ്യം.
Rue du Faubourg Saint-Denis street is about a few minutes of walk away from Gare du Nord. If you have been to T-Nagar in Chennai/Madras in India, This is sort of similar place. Indian/Srilankan tamil shops all over the streets. I had to buy some vegetables to bring back home.
We stopped by Muniyandi Vilas restaurant for a tea and also grabbed take-away dinner for us. What would you order if you are at Muniyandi vilas? Of-course Parotta and chicken curry – that feels right at home!
At the other end of the street is where Saravana Bhavan Restaurant is located – for those who are vegetarians.
Rue du Faubourg Saint-Denis എന്ന സ്ട്രീറ്റിലേക്കാണ് അടുത്തതായി. മദ്രാസിലെ ടി-നഗറിന്റെ ഒരു ചെറിയ രൂപം. തമിഴ് ശ്രീലങ്കൻ കടകൾ അങ്ങോളമിങ്ങോളം. ഉപ്പു തൊട്ടു കർപ്പൂരം വരെ കിട്ടും. വീട്ടിലേക്കു കുറച്ചു പച്ചക്കറിയും സ്വീറ്റ്സും വാങ്ങി.
മുനിയാണ്ടി വിലാസിൽ കയറി ഓരോ ചായ കുടിച്ചു, രാത്രി കഴിക്കാൻ പൊറോട്ടയും ചിക്കൻ കറിയും വാങ്ങി. പാരിസിൽ ഇന്ത്യൻ നോൺ-വെജിറ്റേറിയൻ കഴിക്കുന്നവർക്ക് – ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കും മുനിയാണ്ടി വിലാസ് അറിയാതിരിക്കാൻ തരമില്ല. കസിന്റെ കഥകളി സുഹൃത്ത് സ്ഥിരമായി വരാറുണ്ടെന്ന് പറഞ്ഞു.
Arc De Triomphe
Before we head back to room, we had one more important site to visit. Its nothing but Arc De Triomphe.
Subway/Metro 4 from Gare du Nord to Châtelet – Change over to Subway/Metro 1 towards La Defense and get down at Charles de Gaulle – Étoile – You are right at the location. Arc De Triomphe.
[Wiki] The Arc de Triomphe is one of the most famous monuments in Paris, standing at the western end of the Champs-Élysées at the center of Place Charles de Gaulle, formerly named Place de l’Étoile — the étoile or “star” of the juncture formed by its twelve radiating avenues.
The Arc de Triomphe should not be confused with a smaller arch, the Arc de Triomphe du Carrousel (Which I mentioned before), which stands west of the Louvre.
The Arc de Triomphe honours those who fought and died for France in the French Revolutionary and Napoleonic Wars, with the names of all French victories and generals inscribed on its inner and outer surfaces. Beneath its vault lies the Tomb of the Unknown Soldier from World War I
ഒരു പ്രധാന സ്ഥലം കൂടി കാണാനുണ്ട്. Arc De Triomphe.
ഫ്രഞ്ച് വിപ്ലവത്തിലും യുദ്ധങ്ങളിലും മരണപ്പെട്ട സൈനികർക്കുള്ള സ്മാരകം ആണ് Arc De Triomphe. മുകളിൽ കയറിയില്ല. ചുറ്റും നടന്നു കണ്ടു, കുറച്ചു സമയം ചിലവഴിച്ചതിനു ശേഷം വീണ്ടും മെട്രോ ട്രെയിനിൽ La Defense ഇറങ്ങി.
Grande Arche
On the way back, we got down at La Defense metro station. We spent another hour or so walking around Grande Arche – La Défense before heading back to hotel.
Grande Arche stands at the end of Champs-Élysées representing modern Paris.
Tip: For the best view of Grande Arc, get down at Pont de Neuilly metro station. The station is underground. The ground above the station is a small park and that is where you have the best view. The above pic is from the same location.
Further reading: https://en.wikipedia.org/wiki/Axe_historique
La Defense ഇൽ Grande Arche നു ചുറ്റും കറങ്ങി നടന്നു. കോൺക്രീറ്റിൽ തീർത്ത ഒരു വന്പൻ കെട്ടിടം – ആധുനിക പാരീസിന്റെ മുഖം.
അതായതു La Defense മുതൽ Place de la Concorde വരെ Champs-Élysées avenue വഴി – അതിനപ്പുറം Louvre മ്യൂസിയം – നടക്കുമ്പോൾ ആധുനികതയിൽ നിന്നും ചരിത്രത്തിലെയും കലകളിലേക്കുമുള്ള സാവധാനത്തിലുള്ള ആ പരിവർത്തനം. ആ ഏഴെട്ടു കിലോമീറ്റർ ദൂരം വരക്കുന്ന ഒരു ചിത്രം. എന്റെ കാഴ്ചയിലെ പാരീസ്.
അടുത്ത ദിവസം മടക്കം.
വഴിയിൽ വില്ല സാവോയ് സന്ദർശിച്ചു. തുടർന്ന് Antwerp [Belgium] ഇൽ കുറച്ചു മണിക്കൂറുകൾ, വൈകിട്ട് വീട്ടിൽ.
While on our way back, we visited Villa Savoye. We also took a break to visit the city of Antwerp in Belgium.
Below is the Google my maps I created for planning the trip.
Photo Gallery