12747921_1092045547506319_5715009414396818384_o

Keukenhof Tulip Garden, Netherlands

Keukenhof Tulip Garden, Netherlands

ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ഉദ്യനംയിരിക്കും Kukenhof Tulip Garden.
Netherlands ഇൽ ആണ് ഈ സ്ഥലം.
ഒരു പക്ഷെ Holland എന്ന പേരായിരിക്കും നിങ്ങൾക്ക് സുപരിചിതം.

ഉദ്യാനത്തെക്കുറിച്ച് പറയുന്നതിന് മുൻപേ ഒരു ചെറിയ വീഡിയോ കണ്ടോളൂ: Netherlands ഉം Holland ഉം ഒരു രാജ്യത്തിൻറെ വേറെ വേറെ പേരുകളല്ല.
North Holland ഉം South Holland ഉം Netherlands ലെ രണ്ടു പ്രോവിൻസ് [Like states] മാത്രമാണ്.

Difference between Holland and Netherlands and also Kingdom of Netherlands :

Courtesy: CGP Grey

ഇനി, Keukenhof ലേക്ക് തിരിച്ചു വരാം. ഏകദേശം 80 ഏക്കര് വ്യാപിച്ചു കിടക്കുന്ന ഈ Park സീസൺ സമയത്ത് മാത്രമാണ് തുറക്കുന്നത്.
യാത്ര സൌകര്യങ്ങൾ അവസാനം വിവരിച്ചിട്ടുണ്ട്.

Netherlands ലെ ലിസി എന്നാ സ്ഥലത്താണ് Keukenhof സ്ഥിതി ചെയ്യുന്നത്. പല തരം ടുലിപ് [Tulip] ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ഓരോ വർഷവും പുതിയ ചെടികൾ നടുകയും ആ സീസൺ കഴിഞ്ഞാൽ ഗാർഡൻ അടക്കുകയും ചെയ്യും.
ടുലിപ് പുഷ്പങ്ങൾ ഇവിടെ വൻതോതിൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുമുണ്ട്.
ഓരോ വര്ഷവും ഏകദേശം 80 ലക്ഷം ചെടികളാണ് Kukenhof ഉദ്യാനത്തിൽ മാത്രം നടുന്നത്. ഒരു ലോകം മുഴുവൻ പൂക്കൾ നിറയുന്ന സമയം, ഏപ്രിൽ മദ്ധ്യം ആണ് സന്ദർശിക്കാൻ എറ്റവും അനുയോജ്യം. 4-6 മണിക്കൂർ സമയം വേണ്ടിവരും ആയാസരഹിതമായി നടന്നു കാണാൻ.
ടുലിപ് കൂടാതെ മറ്റു പലവിധ പൂക്കളും ചെടികളും കാണാം. ടുലിപ് ചെടികൾ വില്പനക്കും കാണാറുണ്ട്.
Park നു അകത്തുള്ളത് പോലെ, പുറത്തും ഒരു പാട് ടുലിപ് fields കാണാം.
സൈക്കിൾ വാടകയ്ക് എടുത്തു ടുലിപ് പാടങ്ങൾക്കു ഇടയിലൂടെയുള്ള ഒരു യാത്ര ഒരു പക്ഷെ Park നെക്കാളും attractive ആയി തോന്നിയേക്കാം.

 

 

യാത്ര സൌകര്യങ്ങൾ :
website : http://www.keukenhof.nl/en/
ഏറ്റവും നല്ല സമയം: ഏപ്രിൽ പകുതിയോടെ. 8 മണി മുതൽ വൈകീട്ട് 7 മണി വരെ ആണ് സന്ദർശന സമയം.
ഈ വർഷം [2016 ] 24-മാർച്ച്‌ മുതൽ 17-മെയ്‌ വരെയാണ് പാർക്ക് സന്ദർസകർക്കു തുറന്നു കൊടുക്കുന്നത്.
ടിക്കറ്റ്‌ online ഇൽ എടുക്കുകായവും നല്ലത്.
Amsterdam എയർപോർട്ടിൽ നിന്നും ബസ്‌ സർവീസ് ലഭ്യമാണ്.

 

Netherlands ലെ മറ്റു ചില പ്രധാന ആകർഷണങ്ങൾ.

2 thoughts on “Keukenhof Tulip Garden, Netherlands

  1. I see your page needs some fresh & unique content. Writing manually is time consuming, there is tool for this task.
    Just search in gogle for; Fejlando’s tips

Comments are closed.