Delft, Netherlands
ഈ പ്രാവശ്യം South Holland ലെ ഒരു ചെറിയ സിറ്റിയെ കുറിച്ചാണ് ഈ കുറിപ്പ്.
Delftware or Delft pottery എന്നറിയപ്പെടുന്ന കളിമൺ പാത്ര നിർമാണത്തിന് [Ceramic Products] പേരു കേട്ട സ്ഥലമാണ് Delft. അതിലുപരി വളരെ മനോഹരമായ ഒരു City അതിന്റെ തനതായ രീതിയിൽ ഇന്നും ഇവിടത്തുകാർ കാത്തു സൂക്ഷിക്കുന്നു.
Delft University of Technology യൂറോപ്പിലെ ഏറ്റവും പേരു കേട്ട സ്ഥാപനങ്ങളിൽ ഒന്നാണ്.
യാത്ര മാർഗങ്ങൾ:
Delft സിറ്റി Center ഇൽ തന്നെയാണ് മെയിൻ ട്രെയിൻ സ്റ്റേഷൻ.
റോഡ് മാർഗം ആണെങ്കിൽ :
Amsterdam to Delft – 65KMs
Rotterdam to Delft – 15 KMs
Delft – പ്രധാന ആകർഷണങ്ങൾ :
Market square and New Church: ഒരു മണിക്കൂർ മതി നടന്നു കാണാൻ. പുരാതനമായ പള്ളിയും ചുറ്റുപാടുമുള്ള കെട്ടിടങ്ങളും കണ്ടു ആസ്വദിക്കാം.
Delftware – Delftware or Delft pottery എന്നറിയപ്പെടുന്ന കളിമൺ പാത്രങ്ങൾ നിർമിക്കുന്ന ഫാക്ടറി കാണാം. Delft സന്ദര്ശിക്കുന്ന മിക്കവാറും എല്ലാവരും പോകുന്ന പ്രധാനപ്പെട്ട ഒരു കേന്ദ്രം [ടിക്കറ്റ് / പ്രവേശന ഫീസ് ഉണ്ടാവാം ]
Johannes Vermeer സെന്റര്: 40 ഇൽ താഴെ മാത്രം ചിത്രങ്ങൾ വരച്ചു ലോക പ്രസിദ്ധനായ ചിത്രകാരൻ Johannes Vermeer ന്റെ പെയിന്റിങ്ങ്സ് കാണാം [ടിക്കറ്റ് / പ്രവേശന ഫീസ് ഉണ്ട് ].
https://goo.gl/AxgB3z [Google Images of Paintings ]
Canal Walking Trails – നേരത്തെ പറഞ്ഞതുപോലെ ഏതെങ്കിലും പ്രത്യേക കേന്ദ്രത്തേക്കാൾ Delft എന്ന സിറ്റി മൊത്തത്തിൽ നടന്നു കാണുന്നതാണ് അതിന്റെ ഭംഗി. ചെറിയ കനാളുകൾക്ക് അരികിലൂടെ നടന്നു അതിന്റെ ഭംഗി ആസ്വദിക്കാൻ മറക്കരുത്.
വേനല്ക്കാലം ആണ് ഉത്തമം, പൂക്കൾ നിറഞ്ഞ ടൌൺ ഒന്നു കൂടി ആകര്ഷകമാണ്.
Netherlands ലെ മറ്റു ചില പ്രധാന ആകർഷണങ്ങൾ.