12747496_1091505774226963_953515074497504157_o

Canary Islands, Spain

Canary Islands, Spain

സ്പൈനിന്റെ അധീനതയിൽ ആണെങ്കിലും മൊറോക്കോ തീരത്തിനടുത്തുള്ള ഒരു കൂട്ടം ദ്വീപുകളാണ് കാനറി ദ്വീപുകൾ . യൂറോപ്പ് ആണെങ്കിലും, സഹാറ മരുഭൂമിയുടെ സാന്നിധ്യം കാരണം അറേബ്യൻ ഭൂപ്രകൃതിയാണ് മിക്കയിടത്തും. ഇത് അഗ്നി പർവത സ്‌ഫോടനം മൂലം രൂപപെട്ടിട്ടുള്ള ദ്വീപുകളാണ്.
ടെനെരിഫ് [Tenerife], ഗ്രാൻഡ്‌ കനേറിയ [Gran Canaria] എന്നീ സ്ഥലങ്ങളാണ് പ്രധാന ആകര്ഷണം. Europe main land ഇൽ നിന്നും ഒരു പാട് tourists വരുന്ന ഇവിടെ പ്രധാന കാഴ്ചകൾ മിക്കതും വെയിൽ കായാനുള്ള കടൽ തീരങ്ങളും അവയോടു ബന്ധപെട്ട കാര്യങ്ങളും ആണ്.
Las Palmas de Gran Canaria ആണ് ഗ്രാൻഡ്‌ കനേറിയുടെ തലസ്ഥാനം. ഇവിടെയാണ്‌ ഞങ്ങൾ ആദ്യം പോയത്, താമസിച്ചതും ഇവിടെ തന്നെ. പൊതുവെ ചെറിയ ദ്വീപുകൾ ആയതു കാരണം ചുരുങ്ങിയ സമയത്തിൽ ഒട്ടു മിക്ക സ്ഥലങ്ങളും കാണാം.

ഓരോ വർഷവും ഏകദേശം 12 million tourists വരുന്ന ഇവിടെ നമ്മുടെ പോണ്ടിച്ചേരി പോലെ tax കുറവുള്ളത് കാരണം ജീവിത ചെലവ് പൊതുവെ കുറവാണ് എങ്കിലും മിക്കയിടത്തും ഉള്ളതു പോലെ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി വളരെയധികം ബിസിനസ്‌ സൌകര്യങ്ങൾ നിലവിലുണ്ട്. കാസിനോ പോലെയുള്ള സ്ഥലങ്ങൾ, സ്വകാര്യ ബീച്ചുകൾ മുതലായവ വളരെ expensive ആണ്.

അഗ്നി പാർവത സാന്നിധ്യം കാരണം ഈ സ്ഥലങ്ങളില earth quake സാധ്യത കൂടുതലാണ്. യാത്രയിൽ പലയിടത്തും പണ്ടുകാലത്തെ അഗ്നി പാർവത സ്പോടനതിൽ രൂപപ്പെട്ടിട്ടുള്ള volcanic craters കാണാം. മിക്കതും ഇന്ന് ടൂറിസ്റ്റ് attranctions ആണ്.

Teide മലനിരകളാണ്‌ ഏറ്റവും ഉയരം കൂടിയത് [Tenerife Islands , 3718 meters]. ഈ മലയിൽ മാത്രമാണ് ഇവിടെ മഞ്ഞു വീഴുന്നത് .
Tenerife നെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഇത് കൂടി പറയാം. ഏറ്റവും വലിയ വിമാന അപകടം നടന്നതും ഇവിടെയാണ്.
Copy from Wiki :
The Tenerife airport disaster was a fatal runway collision between two Boeing 747s on Sunday, March 27, 1977, at Los Rodeos Airport (now Tenerife North Airport) on the Spanish island of Tenerife, one of the CanaryIslands. The crash killed 583 people, making it the deadliest accident in aviation history.

 

 

യാത്രാസൗകര്യങ്ങൾ : ഗ്രാൻ കനാറിയ എയർപോർട്ട് ആണ് പ്രധാന മാർഗം. മിക്ക യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടേയ്ക്ക് flights സർവീസ് ലഭ്യമാണ്. യൂറോപ്പിൽ ഉള്ളവര്ക്ക് റയാൻ എയർ പോലെ വളരെ ചെലവ് കുറഞ്ഞ സർവീസ് ഉപയോഗിക്കാം. ദ്വീപിൽ എത്തിയാൽ ബസ്‌ സർവീസ് ലഭ്യമാണ്, കാർ വാടകയ്ക്ക് എടുക്കുകയും ആവാം.
ഇവിടെ നിന്നും വളരെ അടുത്താണ് മൊറോക്കോ. ഏകദേശം അര മണിക്കൂര് യാത്ര ചെയ്‌താൽ മൊറോക്കോയിലെ പ്രധാന നഗരമായ മറക്കേഷ് [Marrakech] എത്താം.

 

One thought on “Canary Islands, Spain

Comments are closed.