Black Forest Germany – Trip 2

Read first Trip [2012] summary here.

ഒക്ടോബറിലെ ഒരു വീക്കെൻഡും ഒരു എക്സ്ട്രാ ദിവസവും ആണ് കൈയിലുള്ളത്.
സിറ്റി യാത്ര വേണ്ട എന്നുള്ളത് [ആവർത്തന വിരസത] ആദ്യമേ തീരുമാനമായി.

മൂന്നു ദിവസം കൊണ്ട് ദൂരെ പോകാനും മടി. ബ്ലാക്ക് ഫോറെസ്റ് അങ്ങനെ വീണ്ടും ലിസ്റ്റിൽ എത്തി.
ഡ്രൈവ് എന്ജോയ് ചെയ്യാനും കൂടി പറ്റുന്ന സ്ഥലം ആയതു കൊണ്ട് തന്നെ, വേറെ ഒന്നും ആലോചിച്ചില്ല.
രണ്ടു ഫ്രണ്ട്സും ഞാനും – മൂന്നു ദിവസത്തെ പ്ലാൻ.

യാത്രയുടെ ഹൈലൈറ് രണ്ടു കാര്യങ്ങൾ ആണ്.

ഒന്ന് – പ്രകൃതി മനോഹരമായ റോഡുകളും, സ്ഥലങ്ങളും, ഫാം സ്റ്റേയും.
രണ്ട് – ഏകദേശം 18 kms ഹൈക്കിങ്.

ആദ്യത്തെ ദിവസം [വെള്ളി] പണി കഴിഞ്ഞു നേരെ ലക്സംബർഗ് എത്തി, അവിടെ താമസിച്ചു.
അടുത്ത ദിവസം രാവിലെ ഇറങ്ങി, ബാഡൻ ബാഡൻ എന്ന ഒരു ചെറിയ ജർമൻ ടൗണിൽ ഉച്ചക്ക് എത്തി, ഒന്ന് കറങ്ങി, ഭക്ഷണവും കഴിച്ചു പുറപ്പെട്ടു ബ്ലാക്ക് ഫോറെസ്റ് ഏരിയയിലേക്ക് കടന്നു. പലയിടത്തും നിർത്തി, ഒരു പാട് പ്രകൃതിയും കണ്ടു Freiburg എത്തി, രാത്രി ഭക്ഷണവും പാർസൽ വാങ്ങി നേരത്തെ ബുക്ക് ചെയ്ത [Airbnb] ഹോം സ്റ്റേയിൽ എത്തി [Kirchzarten].
ഈ പ്രദേശത്തു നല്ല കിടിലൻ റോഡുകൾ അതായതു പ്രകൃതിഭംഗിയുള്ള, ഡ്രൈവിംഗ് ആസ്വദിക്കാൻ പറ്റുന്ന റോഡുകൾ കുറെയേറെ ഉണ്ട്.

പിറ്റേന്ന് ഹിക്കിങ് ഡേ ആണ്. Wutachachlucht ഏരിയയിൽ പല നീളത്തിലും ഭാവത്തിലും ഉള്ള ഒരുപാടു ട്രെക്കിങ്ങ് റൂട്ടുകൾ ഉണ്ട്. ഞായറാഴ്ച ആയതു കൊണ്ട് കടകൾ തുറക്കില്ല എന്ന സത്യം പിന്നീട് മനസിലായി, കഴിക്കാൻ കാര്യമായിട്ടൊന്നും കിട്ടിയതുമില്ല. എന്നാലും 10 മണിയോടെ നടന്നു തുടങ്ങി. കാട്, കയറ്റം, ഇറക്കം, അരുവികൾ, പുൽമേടുകൾ എല്ലാം വീണ്ടും വീണ്ടും വന്നു പോയി. വൈകുന്നേരം 5 മണി കഴിഞ്ഞു തിരിച്ചെത്താൻ. ക്ഷീണം ഉണ്ടെങ്കിലും ഒരു സുഖം. കാണുന്ന കാഴ്ച്ചകൾ എഴുതി ഫലിപ്പിക്കാൻ അറിയാത്തതു കൊണ്ട്, ഫോട്ടോകൾ കഥ പറയും.

More information here or here.

അടുത്ത ദിവസം കുറച്ചു ലോക്കൽ സൈറ്റ് സീയിങ്, പിന്നെ നേരെ തിരിച്ചു ഹോളണ്ടിലേക്ക്.
പോകുമ്പോഴും വരുമ്പോഴും ജർമൻ ഓട്ടോ ബാൺ റോഡുകൾ ഉണ്ടെന്നുള്ളത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു, കാരണം മിക്കതിലും സ്പീഡ് ലിമിറ്റ് ഇല്ല !!

High-level Plan that we followed:

Day 0 – After work:
Leave from Utrecht [Netherlads] around 5PM
Utrecht–>Luxembourg [390 kms] – takes around 5 hours.

Check In Hotel at Luxemborg:
Dinner on the way or after arriving Luxemborg.

Day 1:
Checkout Hotel by 9:00AM and Breakfast
Start toward Baden-Baden in Germany[3 hours, 280 kms]
City walk and Lunch at beautiful city Baden-Baden. Indian Restaurant Taj was really good.
Drive across Black Forest Ridgeway (Schwarzwald-Hochstrasse).
Baden-Baden to Black forest [120 kms, 2-3 hours depending on stops in between]
Stay at local village of Kirchzarten

Day 2: Hiking -Wutachachlucht, Germany Start at 9 AM. Reach back by evening.

Day 3: Vacate before 10 AM
Freiburg im Breisgau Minster local site seeing
Then start driving back to Holland. – 680 kms, takes around 7-8 hours including stops.