Athens, Greece – Day 5

Athens Day 5 – 28th December 2016

Started from Hotel around 8 AM – Walked over to Archaeological Site of Kerameikos
ഇതൊരു പഴയ സെമിത്തേരി ആണ്.
ഇന്നും ഖനനം നടന്നു കൊണ്ടേ ഇരിക്കുന്നു.

നേരെ പതിനഞ്ചു മിനിറ്റു നടന്നു. Archaeological site of the Ancient Agora ആണ് ലക്‌ഷ്യം.
ഇതും അക്രോപോളിസ് പോലെ ഒട്ടനവധി സംഭവങ്ങൾ ഉള്ള ഒരു വിശാലമായ സൈറ്റ് ആണ്.
കയറുന്നിടത്തു തന്നെ Museum of the Ancient Agora ഉണ്ട്. നേരെത്തെ അക്രോപോളിസിൽ ചെയ്തപോലെ ആദ്യം മ്യൂസിയം കാണുക, അത് കഴിഞ്ഞു സൈറ്റ്. മാർക്കറ്റ്, ആളുകൾ ഒത്തു കൂടുന്ന സ്ഥലം എന്നൊക്കെയാണ് അഗോറ എന്ന വാക്കിന്റെ അർഥം.

ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു അമ്പലം ഈ സൈറ്റിൽ ആണ്.
Temple of Hephaestus

അതെല്ലാം കണ്ടു, നേരെ സ്ട്രീറ്റ് കടന്നാൽ റോമൻ അഗോറ ആയി.

Tower of Winds ഇവിടെ തന്നെ.

നേരത്തെ പറഞ്ഞ കാര്യം ഒന്നു കൂടി പറയാം. സ്ഥലങ്ങൾ ഒരു മുന്നൊരുക്കമില്ലാതെ കണ്ടാൽ പ്രത്യേകിച്ചുവ്യത്യാസം ഒന്നും ഇല്ല. എല്ലാം പഴയ നിർമിതിയുടെ അവശിഷ്ടങ്ങൾ മാത്രം. ഓരോന്നിന്റെയും പശ്ചാത്തലം മനസിലാക്കി കണ്ടാലേ അതിന്റെ ഒരു രുചി മനസിലാവുകയുള്ളു.

അത് കഴിഞ്ഞു Monastiraki Metro Station നിൽ നിന്നും ട്രെയിൻ കയറി രണ്ടു സ്റ്റോപ്പ് അകലെ ഇറങ്ങി. സ്റ്റേഷന്റെ പേര് വിക്ടോറിയ.
National archaeology museum. അതെൻസിൽ നിന്നും, ഗ്രീസിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കണ്ടെടുത്ത ആയിരക്കണക്കിന് സാധനങ്ങൾ ഇവിടെ പ്രദര്ശിപ്പിക്കപ്പെട്ടിരിക്കുന്നു.

ഇതിൽ പ്രത്യേകമായി പറയേണ്ടത് Antikythera Mechanism എന്ന ഒരു ഉപകാരണത്തെക്കുറിച്ചാണ്.
കൂടുതൽ മനസ്സിലാക്കുംതോറും നമ്മളെ കൂടുതൽ വിസ്മയിപ്പിക്കുന്ന കുറെയധികം പലചക്രങ്ങൾ കോർത്തിണക്കിയ ഒരു പുരാതന കമ്പ്യൂട്ടർ ആണ് ഇത്. രണ്ടായിരം വര്ഷങ്ങള്ക്കു മുന്പേ ഇത്ര സങ്കീർണമായ ഒരു ഉപകരണം ഉണ്ടാക്കി എന്ന് ആലോചിക്കാൻ തന്നെ വയ്യ.
On display at Athens National Archiology Museum, a 2000 year old analog machine with atleast 30 moving geares wth an instruction manual. This device could follow lunar calendar, predict eclipses, and chart the position and phase of the Moon and other celestial objects with pin point accuracy. Scientists believe that only less than 10% of its original capabilities are known to modern world!
The 2000 Year-Old Computer – Decoding the Antikythera Mechanism (2012) – Documentary

Metro ride back to Monastiraki and walked back to hotel.
നാളെ മടക്കം.
ഗ്രീസിൽ ഇനി എനിക്ക് കാണാൻ ഉള്ളത് രണ്ടു കാര്യങ്ങൾ ആണ്. സെന്റോറിനി ദ്വീപിൽ കുറച്ചു ദിവസം, പിന്നെ ഡെൽഫിയിൽ ഒറാക്കിൽ – പണ്ടത്തെ ഭൂമിയുടെ മദ്ധ്യം എന്ന് വിശ്വസിക്കപ്പെട്ട ആ സ്ഥലം. അടുത്ത പ്രാവശ്യം നോക്കാം.