Athens Day 4 – 27 December 2016
9 AM -> അക്രോപോളിസ് ആണ് ലക്‌ഷ്യം. അതെൻസിലെ ഏറ്റവും പ്രധാന കാഴ്ച.
Parthenon അന്പലം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുന്നാണ് അക്രോപോളിസ്[Acropolis].
കുന്നിനു മേലെ എന്നാണെന്നു തോന്നുന്നു അക്രോപോളിസ് എന്നു പറഞ്ഞാൽ.
അതായതു Parthenon, Acropolis – രണ്ടും ഒരു സ്ഥലമാണ്. അന്പലം ആണ് പാർഥിനോൻ, അത് സ്ഥിതി ചെയ്യുന്ന കുന്നാണ് അക്രോപോളിസ്.
Tip # 1: 8 മണിക്ക് തന്നെ പ്രധാന കവാടത്തിൽ എത്തി ടിക്കറ്റ് എടുക്കുക. ഓഫ്‌സീസണിൽ തന്നെ ഒരു 15 മിനിറ്റ ക്യൂ ഉണ്ടായിരുന്നു. സമ്മറിൽ ഒന്ന് – ഒന്നര മണിക്കൂർ വേണ്ടിവരും.
Tip # 2 : അതെൻസിലെ പ്രധാന കാഴ്ചകൾ എല്ലാം വിശാലമായി കാണാൻ പ്ലാൻ ഉണ്ടെങ്കിൽ combined ടിക്കറ്റ് എടുത്ത് ക്യൂവിൽ ഉള്ള വെയ്റ്റിംഗ് ഒഴിവാക്കാം.
Tip # 3 : ടിക്കറ്റ് എടുത്തതിനു ശേഷം അക്രോപോളിസിൽ കയറാതെ, നേരെ നടന്നു അക്രോപോളിസ് മ്യൂസിയം ആദ്യം കാണുക. കോമൺ ടിക്കറ്റ് പോരാ, വേറെ ടിക്കറ്റ് എടുക്കണം, പക്ഷെ ആദ്യം മ്യൂസിയം കാണുന്നത് കൊണ്ടുള്ള ഗുണം എന്തെന്നാൽ ഇത് ഒരു ടൈം-ലൈൻ മോഡൽ മ്യൂസിയം ആണ്. അതായതു കാഴ്ചകൾ ഏറ്റവും പഴയ കാലം മുതൽ ഇങ്ങോട്ടു ഒരുക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ, പിന്നീട് അക്രോപോളിസ് മെയിൻ സൈറ്റിൽ കാണുന്ന പല കാര്യങ്ങളും കൂടുതൽ നന്നായി, കാലഘട്ടത്തിന്റെ പ്രാധാന്യത്തോടെ മനസിലാക്കാൻ സാധിക്കും [Connecting a lot of dots which otherwise go missing].
അക്രോപോളിസ് മ്യൂസിയം തൂണുകളിൽ ആണ് ഉയർത്തിയിരിക്കുന്നത്. മണ്ണിനടിയിലുള്ള പുരാവസ്തുക്കൾ തന്നെ കാരണം.
മ്യൂസിയത്തിൽ കയറുന്ന വഴിക്കു ഗ്ലാസ് ഫ്ലോർ ആണ്. അതിനു താഴെ ഇപ്പോഴും ഖനനം നടക്കുന്നു.
മുൻപൊരിക്കൽ പറഞ്ഞത് പോലെ അതെൻസിൽ എവിടെയാണെങ്കിലും നിങ്ങൾ നിൽക്കുന്നത്തിനടിയിൽ ഒരു പുരാതന നഗരം ഉറങ്ങിക്കിടക്കുന്നു.
സാൻവിച് ലഞ്ച് കഴിച്ചു നേരെ അക്രോപോളിസ് മെയിൻ സൈറ്റിലേക്ക്.
First things first.
Acroplis archaeological site has a number of attractions spread over.
Parthenon [The main photo we all see, which looks like a temple on many pillars.] being the main attraction, others usually get ignored. But pay attain, they are pretty important.
http://www.nationsonline.org/oneworld/map/Acropolis_of_Athens.htm
http://www.planetware.com/athens/acropolis-gr-ath-acrop.htm
http://plato-dialogues.org/tools/acropol.htm
അക്രോപോളിസ് സൈറ്റിൽ പ്രാധാന്യം ഉള്ള കാഴ്ചകൾ ഇവയാണ്. ആകർപോളിസ് കുന്നിൻറെ മുകളിലും വശങ്ങളിലും ആയിട്ടാണ് ഇവയെല്ലാം. ആദ്യം എടുക്കുന്ന ടിക്കറ്റിൽ എല്ലാം കാണാം. അതായതു, അകത്തു കയറി നടന്നു നീങ്ങുന്നതിനിടയിൽ ഓരോരോ കാഴ്ചകൾ പിന്നിട്ടു പോകും
–Theater of Dionysus
–Odeon of Herodes Atticus: A Second-Century Theater
–Beulé Gate: The Roman-Era Entrance
–Monument of Agrippa, First-Century BC
–Propylaia: The Magnificent Entrance to the Acropolis
–The Beautifully Preserved Temple of Athena Nike [People say that for Old Athens, Temple of Athena Nike is the most important locatioon]
–The Parthenon: The Most Sacred Site of the Ancient World
–Porch of the Caryatids at the Erechtheion
–The Legendary Olive Tree of the Pandroseion
പോകുന്നതിനു മുമ്പേ കുറച്ചു വായിച്ചു നോക്കുന്നത് നല്ലതായിരിക്കും.
കാണുന്ന കാഴ്ചകൾ എത്രത്തോളം മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു എന്നത് നമ്മൾ അവയെ കുറിച്ച് എത്രത്തോളം മനസിലാക്കിയിരിന്നുന്നു എന്നതിന് തുല്യമാണ്. പഴയ കാലത്തിന്റെ സത്ത് ഊറ്റിയെടുക്കാൻ, സാംസ്കാരികമായും ശാസ്ത്രീയമായും അവർ, പ്രത്യേകിച്ച് പഴയ ഗ്രീക്ക് എത്രത്തോളം ഉന്നതരായിരുന്നു എന്ന് കുറച്ചെങ്കിലും മനസിലാക്കാതെ അതെൻസിനോട് വിട പറയാൻ ഇടയായാൽ നഷ്ട്ടം തന്നെ.
Acropolis and other attractions around: Rated as 10/10 – No ones leaves Athens with out visiting them.
അതു കഴിഞ്ഞു വൈകുന്നേരത്തോടെ പത്തു മിനിറ്റു നടന്നു Temple of Olympian Zeus എത്തി.
പക്ഷെ പ്രവേശനസമയം കഴിഞ്ഞു. പുറത്തുനിന്നും കാണാം. പുരാതന അമ്പലത്തിന്റെ വൻ തൂണുകൾ മാത്രം ആണ് ബാക്കി.
Tip # 4 : പ്രവേശന സമയം കൃത്യമായി മനസിലാക്കുക. പല സ്ഥലങ്ങളും നമ്മൾ വിചാരിക്കുന്നതിനേക്കാൾ നേരത്തെ അടച്ചേക്കാം.
അവിടുന്നു നേരെ വീണ്ടും പ്ലാക്ക, മൊണാസ്റ്റിറക്കി മാർക്കറ്റുകളിലേക്കു നടന്നു. മൂന്നു നാലു മണിക്കൂർ ഷോപ്പിംഗ്, നടത്തം സ്ട്രീറ്റ് ഫുഡ് ഫോട്ടോ ഷൂട്ട് എല്ലാം ആയി അങ്ങനെ പോയി.
ഒരു ടിപ്പ് വീണ്ടും ഓർമിപ്പിക്കട്ടെ: പോക്കറ്റടി സൂക്ഷിക്കണം. വിലപ്പെട്ട സാധനങ്ങൾ ബാഗിന്റെ അകത്തെ കള്ളികളിൽ സൂക്ഷിക്കുക.
അടുത്ത ദിവസത്തെ പ്ലാൻ
Museum of the Ancient Agora, 08.00-15.00 – hotel to site 1km
Roman Agora of Athens, 08.00-15.00 – hotel to site 1km
Ancient Agora of Athens,
Archaeological Museum of Kerameikos 09-16 – 1.5 km
Kerameikos site – 8 to 15
Olympieio – 8qm to 2:30