Athens, Greece – Day 3

Athens Day 2

Athens Day 3 – 26 December 2016

Full day tour of three islands. [Aegina, Poros and Hydra]

ഇനി ഗ്രീക്ക് ദ്വീപുകൾ. സായിപ്പന്മാർ വേനൽക്കാലത്തു കൂട്ടമായി വെയില് കൊണ്ട് അര്മാദിക്കാൻ വരുന്ന സ്ഥലം. അതുകൊണ്ടു തന്നെ സമ്മറിൽ പൈസ കൂടും. സെന്റോറിനി ആണ് ഒരു പക്ഷെ ഏറ്റവും അറിയപ്പെടുന്നത്. വെള്ളയും നീലയും ചേർന്ന കെട്ടിടങ്ങൾ പല സിനിമയിലും ഫോട്ടോകളിലും നമ്മൾ കണ്ടിട്ടുണ്ട്. സെന്റോറിനി കരയിൽ നിന്നും കുറെ ദൂരെ ആയതിനാൽ ഒരു ദിവസത്തിൽ പോയി വരാൻ പറ്റില്ല. എന്തായാലും പിന്നീട് ഒന്ന് വരണം. സമയം ആവട്ടെ.

മൂന്നാം ദിവസം ഒരു one-day ടൂർ ആണ്. അതെൻസിനടുത്തുള്ള മൂന്നു ദ്വീപുകൾ ആണ് ലക്‌ഷ്യം. പാക്കേജ് ടൂർ ആയതു കൊണ്ടുതന്നെ ഒന്നും നോക്കാനില്ല. കമ്പനിക്കാരുടെ വണ്ടി വന്നു, നേരെ മറീനയിലേക്കു, അവിടുന്ന് ഒരു വലിയ ബോട്ടിലേക്ക്.

ഇന്നത്തെ യാത്രയുടെ ഉദ്ദേശം ഒരു first impression ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ്.
ഇന്ന് പോകുന്ന ദ്വീപുകൾ
Aegina: Rating: Good https://en.wikipedia.org/wiki/Aegina
Poros Rating: Good https://en.wikipedia.org/wiki/Poros
Hydra Rating: Very Good – Must Visit. https://en.wikipedia.org/wiki/Hydra_(island)
എന്നിവയാണ്. ഇതിൽ Hydra അതിമനോഹരം ആണെന്ന് പറയാതെ വയ്യ.
അത് കണ്ടു തന്നെ അനുഭവിക്കണം.


Tour operator: 1-Day-Cruise
Tour rating: Above average. Worth the money for sure.
Cruise experience – Boring after first hour. So we ended up sleeping for some time.
Food onboard – Good.
Best Island – Hydra. MUST VISIT.

Tip # 1 : അതെൻസിൽ കുറച്ചു ദിവസം ചിലവാക്കുന്നതിനിടയിൽ ഒരു ഐലൻഡ് ഒന്ന് കാണാം എന്ന് തോന്നിയാൽ പോകേണ്ടത് ഹൈഡ്ര ആണ്. ഒരു tpical ഗ്രീക്ക് ഐലൻഡ് എക്സ്പീരിയൻസ് തീർച്ചയായും ഹൈഡ്രയിൽ ലഭിക്കും.
അതെൻസിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വിശാലമായി കണ്ടു വരാം. വേണമെങ്കിൽ ഒന്ന് രണ്ടു ദിവസം താമസിക്കുകയും ആവാം.

Tomorrow – Acropolis and other sites in detail.

Athens Day 4