Athens, Greece – Day 1

Athens Day 1: 24 December 2016

അതെൻസ്, ഗ്രീസ് 

നമസ്കാരം. 

ഇതൊരു യാത്ര വിവരണം അല്ല, ഒരു യാത്രാ സഹായി മാത്രമാണ്. 

കുറച്ചു ദിവസങ്ങൾ അതെൻസിൽ ചിലവാക്കാൻ പ്ലാൻ ഉള്ളവർക്ക് ഉപകാരപ്പെട്ടേക്കും. 

ഗ്രീസ് മെയിൻലാൻഡ് , അതെൻസ് പ്രത്യേകിച്ചും ഒരു പുരാതന നഗരം ആണ്. പുരാവസ്തു ഗവേഷണം, പഴയ കാല നിർമിതികൾ തുടങ്ങിയ ഐറ്റംസ് താല്പര്യം ഉണ്ടെങ്കിൽ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലം. 

ഈ കുറിപ്പിൽ ചരിത്രം എഴുതുന്നില്ല, ഒരായിരം സൈറ്റുകൾ – വിക്കിപീഡിയ പ്രത്യേകിച്ചും ലഭ്യമാണ്. 

History_of_Athens Wiki

Athens Wiki

ഈ യാത്ര അഞ്ചു ദിവസത്തേക്ക് ആയിരുന്നു. 

നാല് ദിവസം മെയിൻലാൻഡ് ഗ്രീസിലും ഒരു ദിവസം അടുത്തുള്ള രണ്ടു മൂന്നു ദ്വീപുകൾ കാണാനും ചിലവാക്കി. 

പ്രധാന സ്ഥലങ്ങൾ ശരാശരി കാണാൻ ആണെങ്കിൽ അതെൻസിൽ ഒരു മൂന്ന് ദിവസം മതി. ഞങ്ങൾ കുറച്ചു ദിവസം ഒരു ബ്രേക്ക് കൂടി വേണം എന്നുള്ളത് കൊണ്ടാണ് 5 ദിവസം ആക്കിയത്. 

അതായതു അതെൻസ് അല്ലാതെ, ഗ്രീസിൽ കാര്യമായി ആളുകൾ പോകുന്നത് ഗ്രീക്ക് ദ്വീപുകളിലേക്കാണ്. 

ചില ദ്വീപുകൾ അത്യഗ്രൻ ഭംഗിയുള്ളതാണ്. വഴിയേ പറയാം. 

അതെൻസ്റ്റിൽ പ്രധാന കാഴ്ചകൾ ഇവയാണ്.

  • National History Museum
  • Parliament complex at Syntagma.
  • Church of Panaghia Kapnikarea – One of the old greek temples converted to churches. 
  • Hadrian’s Library
  • Wind Tower
  • Ancient Agora (Visit its museum first)
  • Temple of Hephaestus
  • Acropolis and Parthenon – Most known attranction in Athens or even in Entire Greece. 
  • Acropolis museum. 
  • National gardens. 
  • Arch of Hadrian
  • Temple of Olympian Zeus
  • Panathenaic Stadium
  • St. Isidore Church Ekklisia Agii Isidori 
  • Plaka & Monastiraki markets

അതെൻസ് യഥാര്ഥത്തില് ഒരു സംസ്കാരത്തിന്റെ ശവ പറന്പാണ് എന്നാണ് എനിക്ക് തോന്നിയത്. 

ഇന്നത്തെ ആധുനിക പട്ടണം പുരാതന അതെൻസിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. 

പലയിടത്തും പഴയ അതെൻസ് മാറ നീക്കി പുറത്തു കാണാം. പ്രധാന ആർക്കിയോളോജിക്കൽ സൈറ്റുകളിൽ മാത്രമല്ല, കടകളുടെ തൂണുകൾ, സ്ട്രീറ്റുകക്കിടയിലെ ചില കൺസ്ട്രക്ഷൻ സൈറ്റുകൾ, റെയിൽവേ പാലത്തിനു ഇരുവശവും, മെട്രോ സ്റ്റേഷനകത്തു.. അങ്ങനെ… 

ഗ്രീസിൽ, നിയമപ്രകാരം ഒരു ആർക്കിയോളോജിക്കൽ എഞ്ചിനീയർ ഇല്ലാതെ കൺസ്ട്രക്ഷൻ പാടില്ല. എവിടെ കുഴിച്ചാലും താഴെ പഴയ പുരാതന അതെൻസിന്റെ അവശിഷ്ടങ്ങളാണ്. റെയിൽവേ പാലത്തിനു ഇരുവശത്തും പഴയ പട്ടണത്തിന്റെ കൂറ്റൻ കല്ലുകൾ കണ്ടപ്പോൾ ആദ്യം ഇതൊന്നും എന്താ ആരും സംരക്ഷിക്കാത്തത് എന്ന് തോന്നിയെങ്കിലും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കാര്യം മനസിലായി. പൗരാണികതയുടെ ബാഹുല്യം കാരണം അതെൻസിൽ ഇന്ന് വളരെ മൂല്യമുള്ള അല്ലെങ്കിൽ പ്രാധാന്യമുള്ള കാര്യങ്ങൾ ആണ് പ്രധാനം. അതിന്റെ ബാഹുല്യം വെറും കല്ലുകളെ കല്ലുകളായി തന്നെ നിർത്തിയിരിക്കുന്നു. അതിലൊരു കല്ല് ഒരു പക്ഷെ ഇന്ത്യയിൽ ഉള്ള ഒരു മ്യൂസിയതിലാണെങ്കിൽ പ്രാധാന്യം കൈവന്നേനെ. 

ഇടക്കുള്ള ഇംഗ്ലീഷ് എഴുത്തുകൾ ക്ഷമിക്കണം. യാത്രക്കിടയിൽ എഴുതിയ കുറിപ്പുകൾ ആണ്, മടി കാരണം മലയാളത്തിലേക്ക് മാറ്റുന്നില്ല 🙂 

Athens Day 1 – 24th December

Flight: Amsterdam Athens KLM Boeing 737

Breakfast: Warm sandwich (3 star) and coffee (2 star), followed by cakes and coffee. 

Duration: ~3 hours

Legroom – Great. 

Baggage: 12KG handbag included, paid 30 for one additional check-in of 23kg

Flight was overbooked. So KLM was looking for volunteers to fly another flight. 

Also they were looking for people who were ready to check in their hand baggage. 

Announcement was funny: “We overbooked. We are looking for people who are ready to check in their hand baggage. This service is free of cost”. 

What! Did some expect to pay otherwise? 

Anyways, Flight landed in time. 

അതെൻസിൽ ലാൻഡ് ചെയ്യാനായി താഴ്ന്നു തുടങ്ങിയപ്പോൾ തന്നെ നഗരം കണ്ടു തുടങ്ങി. 

അതെൻസ്, ഗ്രീസ് മൊത്തത്തിലും മെഡിറ്ററേനിയൻ ടൈപ്പ് സ്ഥലവും കാലാവസ്ഥയും ആണ്. 

മിതമായ തണുപ്പുള്ള ശൈത്യകാലവും, കനത്ത വേനല്ക്കാലവും. 

അതെൻസ് എയർപോർട്ടിൽ നിന്നും സിറ്റി സെന്ററിലേക്ക് ടാക്സി, ബസ് എല്ലാം ഉണ്ടെങ്കിലും, ബെസ്റ് മെട്രോ ആണ്. ഒരാൾക്ക് € 9. 

40 മിനിറ്റു കൊണ്ട് ട്രെയിൻ എനിക്കിറങ്ങേണ്ട സ്റ്റേഷനിൽ എത്തി. 

 

Syntagma Square ആണ് സ്ഥലം. 

Tip # 1 : പോക്കറ്റടി സൂക്ഷിക്കുക. യൂറോപ്പ് ഒക്കെയാണ്, പക്ഷെ സൂക്ഷിച്ചാൽ നല്ലത്. 

Tip # 2 : അതെൻസിൽ മിക്ക സൈറ്റിലേക്കും നടന്നു പോകാൻ പറ്റുന്ന സെന്റര് ആണ് Syntagma square. താമസിക്കാൻ തീർച്ചയായും നല്ല ഓപ്ഷൻ ആണ്. 

Hotel: Arethusa Hotel

Just above average, but was cheap due to off season + Also had some discounts from booking.com

Location wise its one of the bests. 

Most of the attractions are at walkable distance. 

നമ്മൾ പോയത് ഡിസംബെരിൽ ആണ്. നെതെർലൻസിൽ നിന്നും തണുപ്പ് കുറഞ്ഞ ഒരു സ്ഥലം നോക്കിയപ്പോൾ അതെൻസ് ആണ് ആദ്യം മനസ്സിൽ വന്നത്. ഡിസംബെരിൽ ഇവിടെയും തണുപ്പുണ്ട്, [12 to 18 degrees] പക്ഷെ സഹിക്കാം. ഗ്രീസിൽ സാധാരണ സായിപ്പന്മാർ വേനൽക്കാലത്തു ആണ് വരുന്നത്, പക്ഷെ എന്റെ അഭിപ്രായത്തിൽ വേനൽക്കാലം ചൂട് കൂടുതലാണ്. തണുപ്പ് കാലത്തു പോയാൽ ഓഫ് സീസൺ കാരണം പൈസയും കുറവാണു. 

എത്തി, ഒന്ന് ഫ്രഷ് ആയി, വെറുതെ നടന്നു. ഒരു പുതിയ സ്ഥലത്തു വഴി മനസിലാക്കാൻ നടന്നു തന്നെ നോക്കണം.

രാത്രി ഗ്രീക്ക് ഡിന്നർ തന്നെ. ഭക്ഷണം ഒരു വീക്നെസ് ആണെന്ന് പറയേണ്ടതില്ലല്ലോ. 

തനി യൂറോപ്യനെക്കാൾ കുറച്ചു എരിവും പുളിയും ഒക്കെ ഉള്ളതുകൊണ്ട് ഗ്രീക്ക് ഭക്ഷണം നമുക്ക് പൊതുവെ ഇഷ്ടപെടും. 

Restaurant: Gyristroula

Chicken gyro salad

Chicken skewer platter

Drinks. 

Total 18 EUR for two. 

Rating: Very Good food, Friendly staff, Great Location. 

Tip # 3 : അതെൻസിൽ പോകാൻ തീരുമാനിച്ചപ്പോൾ ആദ്യം ചെയ്ത ഒരു കാര്യം walking tour ബുക്ക് ചെയ്തതാണ്. ഞാൻ പോകുന്ന സ്ഥലങ്ങൾ പറ്റാവുന്നത്ര നടന്നു കാണാൻ ശ്രമിക്കാറുണ്ട്. കാരണം വഴികൾ, സ്ഥലത്തിന്റെ കിടപ്പു എല്ലാം മനസിലാക്കാൻ നടന്നു പോകുന്നതാണ് നല്ലതു. 

നടന്നു കണ്ടത് കൊണ്ട് തന്നെ, ഞാൻ പോയിട്ടുള്ള ഒരു വിധം സ്ഥലങ്ങൾ മാപ് ഇല്ലെങ്കിൽ പോലും ഇനി പോകാൻ കഴിയും. നിങ്ങൾക്കും ശ്രമിച്ചു നോക്കാം. ഒരിക്കൽ അതിന്റെ ഒരു ഇത് കിട്ടിയാൽ പിന്നെ എവിടെ പോയാലും ഒന്ന് നടന്നു കറങ്ങി വരാൻ തോന്നും. 

Tomorrow: 10 am till noon: Walking tour with Athens Free Walking Tour.

Athens Day 2