13130914_1142859709091569_2383258037539873656_o

Saint Petersburg, Russia Day 6 and 7

Saint Petersburg Day 6 and 7

ആറും ഏഴും ദിവസം [May 5 & May 6].

ആറാം ദിവസം ടൌൺ പറ്റുന്നത്ര നടന്നു കാണാൻ ആണ് ശ്രമിച്ചത്. ടൌണിന്റെ ഏകദേശം ഒരു രൂപം മനസിലുണ്ട്. മാപ്പ് ഗൂഗിൾ ഓഫ്‌ ലൈൻ ഡൌൺലോഡ് ചെയ്തു കയിൽ കരുതി. trip advisor അപ്പ് ഉപയോഗിച്ചും ഓഫ്‌ ലൈൻ മാപ് ഡൌൺലോഡ് ചെയ്തു [സൈൻ ബോഡുകൾ വളരെ കുറച്ചേ ഇംഗ്ലീഷിൽ ഉള്ളൂ]. പ്രധാന കാഴ്ചകൾ എല്ലാം കണ്ടതാണ്, എന്നാലും മിക്കയിടത്തും ഒന്നുകൂടി പോയി. അകത്തു ടിക്കറ്റ്‌ എടുത്തു കയറിയില്ല, പക്ഷെ മതിയാവോളം സമയം ചിലവഴിച്ചു. ഫോടോകൾക്കിടയിൽ ഒരു മാപ്പിന്റെ ഫോട്ടോയിൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഞാൻ താമസിച്ച ഹോട്ടെലിൽ നിന്നുള്ള ദിശ ആണ് അതിലുള്ളത്. പറഞ്ഞു വരുന്നത്, കുറെയേറെ കാഴ്ചകൾ നടന്നു കാണാൻ പറ്റുന്ന അത്ര ദൂരം മാത്രമേ ഉള്ളു. രണ്ടു പ്രധാന കാഴ്ചകൾ – Catherine Palace, Peterhof Palace എന്നിവ ടൌണിൽ നിന്നും അകലെയാണ്. Catherine Palace ലേക്ക് ടാക്സി അല്ലെങ്ങിൽ ബസിൽ പോകാം. Peterhof Palace പോകാൻ ഏറ്റവും നല്ലത് സ്പീഡ് ബോട്ട് ആണ്. Hermitage മ്യുസിയതിനടുത്തു നിന്നും ഓരോ അര മണിക്കൂറിലും Hydrofoil എന്നറിയപ്പെടുന്ന സ്പീഡ് ബോട്ട് ഉണ്ട്. ഫിൻലന്ദ് ഉള്കടലിലൂടെ അര മണിക്കൂറിൽ Peterhof Palace ഇൽ എത്താം. അതാണ്‌ ഞങ്ങൾ ഏഴാം ദിവസം ചെയ്തത്. പാലസും പൂന്തോട്ടവും വീണ്ടും കണ്ടു, ഉച്ചക്ക് ശേഷം ടൌണിൽ ഒന്നുകൂടി കറങ്ങി. 
രാത്രി ബോട്ടിംഗ് പോകാനുള്ളത് കൊണ്ട് വൈകുന്നേരം കുറച്ചുറങ്ങി. രാത്രി 12:30 മുതൽ 2 മണി വരെയാണ് ബോട്ടിംഗ്. കപ്പലുകൾക്ക് പോകാനായി Saint Petersburg ലെ വൻ പാലങ്ങൾ എല്ല്ലാം തുറക്കും. അതും, വെളിച്ചത്തിൽ കുളിച്ചു നില്കുന്ന Saint Petersburg ഉം മതിയാവോളം കണ്ടു. 
അടുത്ത ദിവസം ഉച്ചക്ക് എയർപോർട്ടിൽ എത്തി, വൈകുന്നേരം 5:30 നുള്ള ഫ്ലൈറ്റിൽ amsterdam ഇറങ്ങി, ട്രെയിനിൽ അര മണിക്കൂർ യാത്ര ചെയ്തു വീടിലെത്തി. ഇതു വരെ യൂറോപ്പിൽ കണ്ടതിലും പോയതിലും വച്ച് ഏറ്റവും വ്യത്യസ്തമായ ഒരു ചിത്രമാണ്‌ റഷ്യ തന്നത്. സത്യം പറഞ്ഞാൽ തിരിച്ചു വരാൻ അല്പം വിഷമം തോന്നാതിരുന്നില്ല. റഷ്യക്കാര്ക്ക് ഇന്ത്യക്കാരോട് പൊതുവെ ഒരിഷ്ടം ഉണ്ടെന്നു തോന്നി. യൂറോപിലെ ആവർത്തന വിരസത തോന്നുന്ന നഗരങ്ങളിൽ നിന്നും നല്ല രീതിയിൽ ഉള്ള, വളരെ vibrabt ആയ ഒരു മാറ്റം നല്കാൻ റഷ്യയിൽ ഒരു പാട് കാഴ്ചകൾ ഉണ്ട്. ഇനിയും പോകണം.റഷ്യൻ ഗ്രാമങ്ങൾ കാണണം. പണ്ടു പണ്ടേ സ്വപ്നം കാണുന്ന Moscow to Vladivostok Trans siberian റയിൽ യാത്ര, പറ്റിയാൽ Mangolian Gobi desert കണ്ടു Trans mangolian യാത്രയും.

 

 

കുറച്ചു വിവരങ്ങൾ താഴെ കൊടുക്കുന്നു.

1. ഫ്ലൈറ്റ്: ഞാൻ Amsterdam to Saint Petersburg ആണ് യാത്ര ചെയ്തത്. അങ്ങനെ പലര്ക്കും പല starting point ആയതിനാൽ ഫ്ലൈറ്റ് ചിലവുകൾ സെർച്ച്‌ ചെയ്തു നോക്കുക. 35000 – 40000 INR റേഞ്ചിൽ ആണ് ഡല്ഹി – Saint Petersburg റിട്ടേൺ ജൂലൈ ആദ്യ ആഴ്ച കാണുന്നത്.

2. റഷ്യ സന്ദർശിക്കാൻ വിസ ആവശ്യമാണ്. റഷ്യൻ ടൂറിസ്റ്റ് വിസ കിട്ടാൻ റഷ്യയിൽ നിന്നുള്ള ഒരു ടൂർ പ്ലാനും invitation നും വേണം. എനിക്ക് ടൂർ കമ്പനി സൗജന്യമായി രേഖകൾ അയച്ചു തന്നു. മിക്ക ഹൊറ്റെലുകളും ഈ documents തരും. ചിലർ ചെറിയ തുക ചാർജ് ചെയ്യുന്നുണ്ട്.
റഷ്യൻ വിസയെക്കുറിച്ചുള്ള വിവരങ്ങൾ താഴെയുള്ള സൈറ്റിൽ ലഭ്യമാണ്. 
http://www.ambru.nl/en/index.php
വരുന്ന സമയത്ത് പാസ്പോർട്ട്‌, വിസ കൂടാതെ ഈ രേഖകളും കരുതണം. 
എയർപോർട്ടിൽ ഇറങ്ങിയാൽ റൂബിൾ മാറ്റി എടുക്കണം. ഇന്ത്യൻ രൂപയുടെ ഏകദേശം അതേ മൂല്യമാണ് റൂബിളിനും. 
ATM എല്ലാം എന്റെ maestro card സ്വീകരിച്ചു. പല കടകളിലും കാർഡ്‌ ഉപയോഗിക്കാനും പറ്റി. പൊതുവെ ATMമുകളുടെ എണ്ണം കുറവായതിനാൽ ആവശ്യത്തിനു പൈസ എപ്പോഴും കരുതുക.

3. കാലാവസ്ഥ: ഏപ്രിൽ അവസാനം മുതൽ ഏകദേശം സെപ്റ്റംബർ വരെയാണ് സന്ദർശിക്കാൻ പറ്റിയ സമയം.

4. ഇന്ത്യൻ രൂപയുടെ ഏകദേശം അതേ മൂല്യമാണ് റൂബിളിനു എങ്കിലും ചെലവ് കൂടുതൽ ആണ്.

5. മറ്റു ചില ചെലവുകൾ – ഏകദേശം ഒരു ഐഡിയ ഉണ്ടാവാൻ ഉപകരിക്കുമെന്ന് കരുതുന്നു. 
Indian Restaurants – Dinner for two [North Indian style] costs around 1300 – 1700 Rubles. 
Subway meal – Averages around 350-400 Rubles
Entrance fees to Major meusiums/palances – between 500 to 1000 Rubles each. 
Boat trips average around 700 – 1000 Rubles per person. 
Tips to service – Usually 10-15% of total. 
500 ml soft drink bottle – 80-120 Rubles
Hotel was booked using booking.com, all sorts of hotels are available starting from 15 EUR a day to 1000 EUR a day.

6. ഞാൻ 3 ദിവസത്തേക്ക് ടൂർ ബുക്ക്‌ ചെയ്തിരുന്നു. ഇതിനു ഏകദേശം 450 dollars/person ആയി. ഇതിൽ ഉൾപെട്ടിട്ടുള്ള കാര്യങ്ങൾ. 
-Airport pick up and drop to Hotel
-Personal English speaking guide and personal car for two days in Saint Petersburg
-All the entrance tickets needed. 
-Bullet train ticket to Moscow and back for 1 day tour in Moscow
-Personal English speaking guide and personal car for a day in Moscow. 
-Airport drop. 
നിങ്ങൾ ബുക്ക്‌ ചെയ്യുന്നതിന് മുന്പ് നന്നായി bargain ചെയ്യുക.

7. മറ്റെതു ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉള്ളതുപോലെ, പൈസ ചിലവാക്കാനുള്ള എല്ലാ വഴികളും ഇവിടെയും ഉണ്ട്. ചെറിയ മോഷണം, പോക്കറ്റ്അടി തുടങ്ങിയവയും പ്രതീക്ഷിക്കാം. കരുത്തൽ ആവശ്യമാണ്. അതേ സമയം, ടൌണിൽ കറങ്ങി നടക്കുന്നതിനോ രാത്രി സഞ്ചരിക്കുനതിണോ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.

 

റഷ്യ  ഒന്നാം ദിവസം മുതൽ എഴാം ദിവസം വരെ.

–End–

Leave a Reply

Your email address will not be published. Required fields are marked *