Texel, Netherlands
ടെസ്സെൽ – നോർത്ത് ഹോളണ്ടിലെ ഒരു ചെറിയ ദ്വീപ്, വളരെ കുറച്ചു സ്ഥിര താമസക്കാര് [Aprox 14000 ] ഉള്ള ഇവിടെ വേനൽ കാലത്ത് ബീച്ച് തേടി വരുന്നവരാണ് കൂടുതൽ.
ടൂറിസത്തിനുള്ള അതേ പ്രാധാന്യം ദ്വീപിന്റെ മൂന്നിലൊന്നു വരുന്ന nature reserve നും ഉണ്ട്. പലതരം ദേശാടന പക്ഷ്കികളുടെ ഒരു കേന്ദ്രം കൂടിയാണ് ടെസ്സെൽ.
ഇവിടെയുള്ള ലൈറ്റ് ഹൌസ് ഒരു പ്രധാന ആകര്ഷണം ആണ്.
ബീച്ചുകളിൽ സർഫിംഗ് സൌകര്യങ്ങൾ ലഭ്യമാണ്. പലതരം restaurants [ഇന്ത്യൻ ഉൾപെടെ ] ഉള്ളതിനാൽ ഭക്ഷണം കരുതേണ്ടതില്ല.
ഇത് ടെസ്സെലിന്റെ ടൂറിസം സൈഡ്.
ഇനി സഞ്ചാരികളുടെ ഭാഗം നോക്കുകയാണെങ്കിൽ പല തരത്തിലുള്ള ദൂരം കൂടിയതും കുറഞ്ഞതുമായ നടപ്പാതകൾ [Walking Trails], സൈക്കിൾ പാതകൾ എന്നിവയാൽ സമൃദ്ധം ആണിവിടം. Netherland ന്റെ പല ഭാഗത്തു നിന്നും ടെസ്സെൽ വരെ സൈകിളിൽ സഞ്ചരിക്കുന്ന ഒരുപാട് സഞ്ചാരികൾ ഉണ്ട്. സൈക്കിൾ വാടകയ്ക്ക് എടുക്കാം, സ്വന്തം സൈക്കിൾ കൊണ്ടുപോകുകയും ആവാം. ഇവിടെ മിക്ക പബ്ലിക് Transport ഉം സൈക്കിൾ കൊണ്ടുപോകാൻ അനുവദിക്കും.
https://www.texel.net/en/what-to-do/cycling/
Netherlands main land ഇൽ നിന്നും ടെസെൽ എത്താൻ ഫെറി ആണു യാത്രാ മാർഗം.
Den Helder നിന്ന് ഏകദേശം അര മണിക്കൂർ യാത്ര ചെയ്തു ടെസ്സെൽ എത്താം. ഫെറിയിൽ കാർ കൊണ്ടുപോകാം. ടിക്കറ്റ് മുൻകൂട്ടി എടുക്കണം. ഒരു ചെറിയ എയർപോർട്ട് ഉം ഇവിടെ ഉണ്ട്.
http://www.texel.net/en/to-texel/
Netherlands ലെ മറ്റു ചില പ്രധാന ആകർഷണങ്ങൾ.