12772006_1097080540336153_3377877244822133645_o

Giethoorn, Netherlands

Netherlands ലെ അറിയപ്പെടുന്ന ഒരു സഞ്ചാര കേന്ദ്രം ആണ് Giethoorn. ഇതൊരു water – village ആണ്. ആലപ്പുഴയോക്കെ പോലെ. Giethoorn ഇൽ മിക്ക വീടുകളിലേക്കും റോഡുകൾ ഇല്ല, പകരം ചെറിയ കനാലുകലാണ്. Giethoornഇൽ ഗ്രാമീണ ഭംഗിയിൽ പഴയ വീടുകൾ ഒരുപാടു കാണാം. പലതും ഇന്ന് ചെറിയ museum അല്ലെങ്ങിൽ കടകൾ ആയി മാറിയിരിക്കുന്നു. Giethoorn ഇൽ റോഡുകൾ തീരെ ഇല്ലെന്നല്ല, Village ന്റെ ഒരു ഭാഗത്ത്‌ റോഡുകളുണ്ട്. എങ്കിലും പല വീടുകളും നാല് ഭാഗത്തും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. കനാലുകൾ കൂടാതെ, കുറച്ചു സൈക്കിൾ ട്രാക്കുകളും ഉണ്ട്.

Venice of the North അല്ലെങ്കിൽ Venice of the Netherlands എന്നും പലരും ഈ സ്ഥലത്തെ വിളിക്കാറുണ്ട്.
മൂവായിരത്തിൽ താഴെ മാത്രം സ്ഥിര താമസക്കാരുള്ള ഇവിടെ ഓരോ വര്ഷവും ലക്ഷക്കണക്കിനു സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ചൈനക്കാരാണ്‌ ഭൂരിപക്ഷം.

ഇവിടെ എത്തിയാൽ ചെയ്യാനുള്ള പ്രധാന കാര്യം ബോട്ടിൽ കനാൽ യാത്ര നടത്തുക എന്നതാണ് [ഫോട്ടോസ് കാണുക]. സ്വന്തമായി തുഴയുന്ന ബോട്ടുകൾ ഉണ്ട്, അല്ലാത്തതും ഉണ്ട്. പരിസ്ഥിടിയോടു ഇണങ്ങുന്ന തരത്തിൽ ഇലക്ട്രിക്‌ ബോട്ടുകളാണ് ഇവിടെ ഉള്ളത്. അഅതിനു ശേഷം വില്ലജ് മുഴുവൻ നടന്നു കാണാം. 180 ഓളം പാലങ്ങൾ കടന്നു വേണം Village ന്റെ എല്ലാ ഭാഗവും കാണാൻ. ഒരു Geological museum, ഒരു vintage car museum എന്നിയും ഇവിടെ ഉണ്ട്.

 

 

ഇവിടെ താമസിക്കാൻ താല്പര്യമുള്ളവർക്ക് സൌകര്യങ്ങൾ ലഭ്യമാണ്. വേനൽകാലം ആണ് സന്ദർശിക്കാൻ പറ്റിയ സമയം. അര ദിവസത്തെ പ്ലാൻ ആണ് ഉത്തമം.

Amsterdam to Giethoorn 120 KM ആണ് ദൂരം.
വെബ്സൈറ്റ്: http://giethoorntourism.com/

 

Netherlands ലെ മറ്റു ചില പ്രധാന ആകർഷണങ്ങൾ.