Amsterdam, Netherlands
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരങ്ങളിൽ ഒന്നാണ് ആംസ്റ്റെർഡാം. Netherlands എന്ന കൊച്ചു രാജ്യത്തിൻറെ തലസ്ഥാനം.
ഏറ്റവും കൂടുതൽ സഞ്ചാരികൾ വന്നെത്തുന്ന ഒരു നഗരം. ആമ്സ്റെൽ [Amstel] നദി ഈ നഗരത്തിന്റെ ഭാഗമാണ്.
ആംസ്റ്റെർഡാം പല രീതിയിൽ പ്രസിദ്ധമാണ്.
ടൂറിസം, യാത്ര, പുരാതനമായ കെട്ടിടങ്ങൾ, കല, ഫിലിപ്സ് ഉൾപെടെയുള്ള വന്പൻ കംപനികളുടെ ആസ്ഥാനം, റെഡ് സ്ട്രീടുകൾ, നിയമാനുസൃതമായി ലഭിക്കുന്ന ലഹരി വസ്തുക്കൾ, Pub / Night Life എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കണ്ണുകളിലൂടെ കാണാൻ പറ്റുന്ന ഒരു സ്ഥലം.
കുറച്ചു വർഷങ്ങളായി Netherlands ഇൽ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ കണ്ണിൽ Amsterdam ഇൽ അനുഭവിച്ചറിയാൻ കഴിയുന്ന Europe അല്ലെങ്കിൽ Holland അതിനു പുറത്തുള്ള ലോകത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ, ആംസ്റ്റെർഡാം കണ്ടതിനു ശേഷം ഇതാണ് Holland എന്നോ, അല്ല, ആംസ്റ്റെർഡാം കാണാതെ മറ്റു സ്ഥലങ്ങൾ കണ്ടിട്ട് ആംസ്റ്റെർഡാം ഇതു പോലെ ആയിരിക്കും എന്നോ കരുതുന്നത് ശരിയായ ഒരു ചിത്രം നൽകില്ല. ആംസ്റ്റെർഡാം നഗരത്തിൽ നിന്നും ഏകദേശം 30KM ദൂരെയാണ് എന്റെ താമസം.
https://en.wikipedia.org/wiki/Amsterdam
എന്തൊക്കെ കാണണം – ആംസ്റ്റെർഡാം മുഴുവൻ കാണുക എന്നത് മിക്കപ്പോഴും പ്രായോഗികം അല്ല. അപ്പോൾ ഒരു short list ഉണ്ടാക്കുനതായിരിക്കും ഏറ്റവും നല്ലത്.
കൂടാതെ, ആംസ്റ്റെർഡാമിനടുത്തു മറ്റു പല സ്ഥലങ്ങളും കൂടി ഉള്പെടുതുകയും ആവാം. Netherlands മൊത്തത്തിൽ കേരളത്തിനെക്കളും ചെറുതാണ്. അപ്പൊ ചെറിയ യാത്രയിൽ ഒരു പാടു കാഴ്ചകൾ കാണാം.
നൂറു കണക്കിനു വർഷത്തെ ചരിത്രം ഉള്ള ഒരു നഗരം. കനലുകളാൽ ബന്ധിക്കപെട്ട ചെറിയ സ്ട്രീടുകൾ, ആയിരക്കണക്കിന് സഞ്ചാരികൾ, രാജകീയമായ കെട്ടിടങ്ങൾ, പല തരം ടൂറിസ്റ്റ് ആകർഷണങ്ങൾ, ലഹരി തേടി എത്തുന്ന ആൾകാർ, അങ്ങനെ പോകുന്നു ആംസ്റ്റെർഡാം എന്ന നഗരത്തിന്റെ കാഴ്ചകൾ.
പ്രധാന കാഴ്ചകൾ ഇവയാണ്:
Kings palace and Dam square: സെൻട്രൽ statioan ഇൽ ഇറങ്ങി നേരെ നടന്നാൽ Dam Square ആയി. നഗരത്തിലെ പ്രധാന കേന്ദ്രം. പഴയ കൊട്ടാരം, പലതരം ഷോപ്പിംഗ് കേന്ദ്രങ്ങൾ, ഇവിടത്തെ Madame tussauds Museum മുതലായവ ഇവിടെയാണ്. Hop on Hop off ടൈപ്പ് ബസ് സർവീസ് ഇവിടെ തുടങ്ങുന്നു.
Many Museums –
Rijksmuseum, Van Gogh Museum, Stedelijk Museum, Anne Frank House – ലോക പ്രശസ്തമായ പല കലാ സൃഷ്ടികളും കണ്ടു ആസ്വദിക്കാം.
Canal trips – ഒരു മണിക്കൂർ മുതൽ 3 മണിക്കൂർ വരെ നഗരം കണ്ട് ആസ്വദിക്കാൻ കനാൽ യത്രകളെക്കാൾ നല്ലൊരു മാർഗം ഇല്ല.
ലൈറ്റ് ഫെസ്റിവൽ സമയത്താണ് പോകുന്നതെങ്കിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒരു യാത്രയാണ് ഇത്.
Bycycle Trips
താമസക്കരെക്കാൾ സൈക്കിളുകൾ ഉള്ള നഗരം ആണ് ആംസ്റ്റെർഡാം.
സൈക്കിളുകൾ വാടകയ്ക്ക് എടുത്തു ടൌണിൽ കറങ്ങാം. ചില ടൂർ കംപനികൾ സൈക്കിൾ ടൂറുകൾ നടത്തുന്നുണ്ട്.
Red Light district
മുതിർന്നവർക്ക് നടന്നു കാണാം. guided tour ആണ് നല്ലത്. എന്തു പ്രതീക്ഷിക്കാം എന്നുള്ളത് ഗൂഗിൾ ചെയ്തു മനസിലാക്കുക, അതേ പോലെ സ്റ്റ്രീറ്റുകളിൽ നടക്കുംബോൾ എങ്ങനെ പെരുമാറണം എന്നുള്ളതും മനസിലാക്കുക. ആംസ്റ്റെർഡാമിലെ ഒരു വലിയ ടൂറിസ്റ്റ് ആകര്ഷണം ആണ് എന്നുള്ളതിൽ സംശയം ഇല്ല. അതിലുപരി യൂറോപ്പിൽ മിക്ക നഗരങ്ങളിലും ഇത്തരം സ്ഥലങ്ങൾ ഉണ്ടെന്നു മനസിലാക്കുക.
ആംസ്റ്റെർഡാം എന്നത് ഒരു സ്ഥലത്തെക്കാൾ, കുറച്ചു ടൂറിസ്റ്റ് ആകർഷണങ്ങളെക്കാൾ ഒരു ലൈഫ് സ്റ്റൈൽ സിറ്റി യെ അനുഭവിച്ചു അറിയുക എന്നതാണ് എന്റെ കാഴ്ചപ്പാട്. നടന്നു കാണുന്നതാണ് അതിനു ഏറ്റവും അനുയോജ്യം.
സന്ദർശിക്കാൻ വേനല്കാലം ആണ് നല്ലത്. മാർച്ച് മുതൽ ഓഗസ്റ്റ് – സെപ്റ്റംബർ വരെ നല്ല സമയം ആണ്. സ്കിപോൾ വിമാനത്താവളം എന്നാണ് ആംസ്റ്റെർഡാം എയർപോർട്ട് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് കളിൽ ഒന്നാണ് ഇത്.
ടൗണിനുള്ളിൽ ബസ് അല്ലെങ്കിൽ tram ആണ് നല്ലത്. കാര് യാത്രയും പാർക്കിങ്ങും ദുഷ്കരമാണെന്ന് പറയാതെ വയ്യ. യൂറോപ്പിലെ മറ്റു പ്രധാന നഗരങ്ങളിൽ നിന്നും ട്രെയിൻ അല്ലെങ്ങിൽ ചിലവു കുറഞ്ഞ വിമാന സർവീസ് മിക്ക സമയത്തും ലഭിക്കും. പാരിസിൽ നിന്നും ഹൈ സ്പീഡ് ട്രെയിനിൽ മൂന്നു മണിക്കൂർ യാത്ര ചെയ്താൽ ആംസ്റ്റെർഡാം എത്താം.
കുറച്ചു പ്രധാന കാര്യങ്ങൾ:
1. തിരക്ക് പിടിച്ച ഒരു സ്ഥലം. സൂക്ഷിക്കുക.
2. ടിക്കറ്റ് പറ്റാവുന്നത്ര മുൻകൂട്ടി എടുക്കുക.
3. മയക്കുമരുന്നുകൾ ഒരളവു വരെ നിയമാനുസൃതമായി ലഭിക്കുമെങ്കിലും അത് ഒഴിവാക്കുക. streetഇൽ പലരും പല ഒഫരുകളുമായി വരാം. ഒഴിവാക്കുക.
4. പറ്റുമെങ്കിൽ Walking Tours ചെയ്യുക. Sandeman മുതലായ Free Tours നെറ്റിൽ തപ്പിയാൽ എളുപ്പത്തിൽ കാണാം.
Netherlands ലെ മറ്റു ചില പ്രധാന ആകർഷണങ്ങൾ.